നിരന്തരമായി ഇത് കുടിക്കുന്നത് പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നു. ദിവസവും കോഫി കുടിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.

ദിവസവും കോഫി കുടിക്കുന്നത് ചിലർക്ക് ശീലമാണ്. എന്നാൽ എല്ലാ ദിവസവും ഇത് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കാരണം ഇതിൽ കഫീൻ ധാരാളം അടങ്ങിയിട്ടുണ്ട്. നിരന്തരമായി ഇത് കുടിക്കുന്നത് പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നു. ദിവസവും കോഫി കുടിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.

1.ചെറിയ അളവിൽ കോഫി കുടിക്കുന്നതുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല. എന്നാൽ അമിതമായി കുടിക്കുന്നത് ആരോഗ്യത്തെ ബാധിക്കുന്നു.

2. ദിവസവും കോഫി കുടിക്കുന്നത് ഹൃദയമിടിപ്പ് , ഉത്ക്കണ്ഠ, ഛർദി, ഓക്കാനം, ഉറക്കക്കുറവ്, എപ്പോഴും മൂത്രമൊഴിക്കാൻ തോന്നുക എന്നിവയ്ക്ക് കാരണമാകുന്നു.

3. ഗർഭിണിയായ സ്ത്രീകൾ അമിതമായി കോഫി കുടിക്കുന്നത് ഒഴിവാക്കണം. അതേസമയം ചെറിയ അളവിൽ കോഫി കുടിക്കുന്നതുകൊണ്ട് പ്രശ്നമില്ല.

4. കഫീൻ സെൻസിറ്റിവിറ്റിയുള്ളവരും കോഫി അമിതമായി കുടിക്കുന്നത് ഒഴിവാക്കണം. ഇത് തലവേദന ഉണ്ടാവാനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നു.

5. ബ്ലഡ് പ്രഷർ കൂടുതൽ ഉള്ളവരും അതിന് മരുന്ന് കഴിക്കുന്നവരും അമിതമായി കോഫി കുടിക്കാൻ പാടില്ല. ഇത് ആരോഗ്യത്തെ ബാധിക്കുന്നു.