Health Tips : ഇടയ്ക്കിടെ മലബന്ധമുണ്ടാകാറുണ്ടോ? ഇത് പരിഹരിക്കാൻ നിങ്ങള്‍ക്ക് ചെയ്യാവുന്നത്...

Published : Jun 24, 2023, 08:29 AM ISTUpdated : Jun 24, 2023, 08:30 AM IST
Health Tips :  ഇടയ്ക്കിടെ മലബന്ധമുണ്ടാകാറുണ്ടോ? ഇത് പരിഹരിക്കാൻ നിങ്ങള്‍ക്ക് ചെയ്യാവുന്നത്...

Synopsis

ഇടയ്ക്കിടെ മലബന്ധം നേരിടുന്നവര്‍ക്ക് ചെയ്തുനോക്കാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. ഭക്ഷണത്തില്‍ അഥവാ ഡയറ്റിലാണ് നിങ്ങള്‍ ഈ പരീക്ഷണങ്ങള്‍ ചെയ്യേണ്ടത്.

നിത്യജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയില്‍ മിക്കതും നാം ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതോടെ തന്നെ പരിഹരിക്കപ്പെടുന്നവയാണ്. ഇത്തരത്തില്‍ ധാരാളം പേര്‍ പരാതിപ്പെടാറുള്ള പ്രശ്നമാണ് ഗ്യാസ്, നെഞ്ചെരിച്ചില്‍, മലബന്ധം പോലുള്ള ദഹനസംബന്ധമായ പ്രയാസങ്ങള്‍. ഇവ തീര്‍ച്ചയായും ജീവിതരീതികള്‍ മെച്ചപ്പെടുത്തിയാല്‍ ഒരളവ് വരെ പരിഹരിക്കാൻ സാധിക്കും.

എന്നാല്‍ ജീവിതരീതികള്‍ മെച്ചപ്പെടുത്തിയ ശേഷവും ഇവയൊന്നും പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തണേ.

ഏതായാലും ഇടയ്ക്കിടെ മലബന്ധം നേരിടുന്നവര്‍ക്ക് ചെയ്തുനോക്കാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. ഭക്ഷണത്തില്‍ അഥവാ ഡയറ്റിലാണ് നിങ്ങള്‍ ഈ പരീക്ഷണങ്ങള്‍ ചെയ്യേണ്ടത്. മറ്റൊന്നുമല്ല പതിവായി ഈ ഭക്ഷണങ്ങളൊന്ന് കഴിച്ചുനോക്കൂ, എന്ത് മാറ്റമാണ് നിങ്ങള്‍ നേരിടുന്ന പ്രശ്നത്തിന് ഉണ്ടാകുന്നതെന്ന് അറിയാം.

കസ് കസ്...

ഫൈബറിനാല്‍ സമ്പന്നമായ കസ് കസ് കഴിക്കുന്നത് ദഹനം എളുപ്പത്തിലാക്കാനാണ് സഹായിക്കുക. ഇതോടെ മലബന്ധത്തിന് ആശ്വാസം ലഭിക്കാം. എന്നാല്‍ കസ് കസ് കഴിക്കുന്നത് കൊണ്ട് മാത്രം മലബന്ധം പരിഹരിക്കാമെന്ന് ചിന്തിക്കരുതേ. ഇത് ഒരു ഘടകം മാത്രം.

ഫ്ളാക്സ് സീഡ്സ്...

ഫ്ളാക്സ് സീഡ്സും ഫൈബറിന്‍റെ നല്ലൊരു ഉറവിടമാണ്. ഇതും മലബന്ധമകറ്റാൻ സഹായിക്കാം. ഫ്ളാക്സ് സീഡിലുള്ള ഒമേഗ-3 ഫാറ്റി ആസിഡുകളും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു.

ബെറികള്‍...

വിവിധയിനം ബെറികള്‍ ലഭ്യതയ്ക്ക് അനുസരിച്ച് കഴിക്കുന്നതും മലബന്ധമകറ്റാൻ സഹായിക്കും. ആന്‍റി-ഓക്സിഡന്‍റ്സ്, വൈറ്റമിനുകള്‍, ഫൈബര്‍ എന്നിവയാലെല്ലാ സമ്പന്നമാണ് ബെറികള്‍. ഇവയെല്ലാം തന്നെ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഘടകങ്ങളാണ്.

കിവി...

കിവിപ്പഴത്തെ കുറിച്ച് ഇന്ന് മിക്കവര്‍ക്കും അറിയാം. ഇതും ദഹനം എളുപ്പത്തിലാക്കുകയും മലബന്ധമകറ്റാൻ സഹായിക്കുകയും ചെയ്യുന്നതാണ്. ഫൈബര്‍, വിവിധ വൈറ്റമിനുകള്‍, ആന്‍റി-ഓക്സിഡന്‍റുകള്‍ എന്നിവയുടെയെല്ലാം ഉറവിടമാണ് കിവി പഴം.

ആപ്പിള്‍...

ആപ്പിളും മലബന്ധമകറ്റാൻ സഹായിക്കുന്ന ഭക്ഷണമാണ്. ഇതും ഫൈബര്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ്.

ബ്രൊക്കോളി...

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള പച്ചക്കറിയായ ബ്രൊക്കോളിയും ദഹനം സുഗമമാക്കാനും മലബന്ധമകറ്റാനും സഹായിക്കുന്നു. ഇതിലും ഫൈബറും വിവിധ വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയിട്ടുണ്ട്.

പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍....

പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍ പതിവായി ഡയറ്റിലുള്‍പ്പെടുത്തുന്നത് മലബന്ധമകറ്റാൻ നല്ലതാണ്. കാരണം ഇവയും ഫൈബറിന്‍റെ നല്ല ഉറവിടമാണ്.

കട്ടത്തൈര്...

വയറിന്‍റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് കട്ടത്തൈര്. അത് മലബന്ധമകറ്റുന്നതിനും സഹായിക്കുന്ന വിഭവമാണ്. 

Also Read:- വണ്ണം കുറയ്ക്കാം, ബദാമും പിസ്തയും അണ്ടിപ്പരിപ്പുമെല്ലാം കഴിച്ചുകൊണ്ട്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം