ഫാറ്റി ലിവർ രോഗത്തിന്റെ വിവിധ ഘട്ടങ്ങളെ സൂചിപ്പിക്കുന്ന നാല് ദഹന പ്രശ്നങ്ങൾ

By Web TeamFirst Published Feb 8, 2023, 9:08 AM IST
Highlights

സിറോസിസ് ഉള്ള 80 ശതമാനം രോഗികളും ഒന്നോ അതിലധികമോ ദഹനനാളത്തിന്റെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെന്നാണ് വേൾഡ് ജേണൽ ഓഫ് ഗ്യാസ്ട്രോഎൻറോളജി ചൂണ്ടിക്കാട്ടുന്നത്.  

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന നിരവധി അവസ്ഥകളെ സൂചിപ്പിക്കുന്നു. അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ള ആളുകൾക്ക് NAFLD വരാനുള്ള സാധ്യത കൂടുതലാണ്. പ്രാരംഭ ഘട്ടത്തിൽ ഈ അവസ്ഥയെ തിരിച്ചറിയാൻ പലപ്പോഴും വ്യക്തമായ ലക്ഷണങ്ങളൊന്നും പ്രകടമാകാറില്ല.

NAFLD രോ​ഗം കാലക്രമേണ വഷളാകുമ്പോൾ പലതരം ദഹനനാളി പ്രശ്നങ്ങളിലൂടെ ഇത് പ്രകടമാകും. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് സിറോസിസ് ഉൾപ്പെടെയുള്ള ഗുരുതരമായ കരൾ തകരാറിലേക്ക് നയിച്ചേക്കാം. നോൺ-ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് എന്നത് NAFLD യുടെ ഒരു രൂപത്തെ സൂചിപ്പിക്കുന്നു. അതിൽ അധിക കൊഴുപ്പ് കോശങ്ങൾ കാരണം കരൾ വീക്കവും കേടുപാടുകളും സംഭവിക്കുന്നു. NASH (nonalcoholic steatohepatitis) പലപ്പോഴും കരളിന്റെ 75 ശതമാനം വരെ ഫാറ്റി ലിവർ രോഗത്തിന്റെ വിപുലമായ ഘട്ടങ്ങളിൽ ദഹന സങ്കീർണതകളിലേക്ക് നയിച്ചേക്കാം. 

സിറോസിസ് ഉള്ള 80 ശതമാനം രോഗികളും ഒന്നോ അതിലധികമോ ദഹനനാളത്തിന്റെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെന്നാണ് വേൾഡ് ജേണൽ ഓഫ് ഗ്യാസ്ട്രോഎൻറോളജി ചൂണ്ടിക്കാട്ടുന്നത്.  

49.5 ശതമാനം രോഗികളിൽ വയറു വീർക്കുന്നതാണ് ഏറ്റവും സാധാരണമായ ജിഐ ലക്ഷണങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ വിഭാഗം അഭിപ്രായപ്പെട്ടു. അടിവയറ്റിലെ അറയിൽ ദ്രാവകം അടിഞ്ഞുകൂടുന്നത് കാരണം വീക്കം സംഭവിക്കാം. ചികിത്സിച്ചില്ലെങ്കിൽ, ഈ ദ്രാവകം അടിഞ്ഞുകൂടുന്നത് വയറിലെ അണുബാധയ്ക്ക് കാരണമാകും.

NAFLD ഉള്ള മിക്ക രോഗികളും ലക്ഷണമില്ലാത്തവരോ അവ്യക്തമായ വയറുവേദനയുള്ളവരോ ആണ്. വയറുവേദനയ്‌ക്കൊപ്പം ഓക്കാനം, വിശപ്പില്ലായ്മ എന്നിവയും അനുഭവപ്പെടാം. 2014-ൽ 'ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്‌സ് രോഗലക്ഷണങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു' എന്ന തലക്കെട്ടിൽ നടത്തിയ ഒരു ഗവേഷണത്തിൽ NAFLD-ഉം ഗ്യാസ്‌ട്രോ ഈസോഫേഷ്യൽ റിഫ്‌ളക്‌സ് ഡിസീസ് (GERD) ലക്ഷണങ്ങളായ നെഞ്ചെരിച്ചിൽ എന്നിവ തമ്മിലുള്ള ബന്ധം കണ്ടെത്തി. 

മേൽപ്പറഞ്ഞ രണ്ടോ അതിലധികമോ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക. ചികിത്സ വൈകിയാൽ, പോഷകാഹാരക്കുറവ്, ഗ്യാസ്ട്രിക് രക്തസ്രാവം തുടങ്ങിയ കൂടുതൽ സങ്കീർണതകളിലേക്ക് നയിച്ചേക്കാം.

ആരോഗ്യകരമായ സസ്യാധിഷ്ഠിത ഭക്ഷണക്രമം തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം.  പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ശീലമാക്കുക. സ്ഥിരമായി വ്യായാമം ചെയ്തുകൊണ്ട് ആരോഗ്യകരമായ ഭാരം നിലനിർത്തുക, ആരോഗ്യകരമായ, കുറഞ്ഞ കലോറി ഭക്ഷണം കഴിക്കുക.

ഉയർന്ന കൊളസ്ട്രോളിന്റെ നാല് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

 

click me!