സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ഉറക്കം ആവശ്യമാണോ? വി​ദ​ഗ്ധർ പറയുന്നു

By Web TeamFirst Published Jan 23, 2022, 2:36 PM IST
Highlights

നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചു. പുരുഷന്മാരെയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ 40 ശതമാനം അധികം ഉറക്കമില്ലായ്മ അനുഭവിക്കുന്നതായി പഠനത്തിന് നേതൃത്വം നൽകിയ റെസ് മെഡിന്റെ ഏഷ്യ, ലാറ്റിന്‍ അമേരിക്ക മെഡിക്കല്‍ അഫയേഴ്‌സ് വിഭാഗം തലവന്‍ ഡോ. സിബാബിഷ് ഡെ പറയുന്നു.

മാനസികവും ശാരീരികവും വൈകാരികവുമായ ആരോഗ്യം നിലനിർത്തുന്നതിൽ ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ കൊവി‍ഡ് കാലത്തുള്ള ഉത്കണ്ഠയും ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും ഒരാളുടെ ആരോഗ്യത്തെ ബാധിക്കുക മാത്രമല്ല, മോശം ഉറക്കത്തിന്റെ ഗുണനിലവാരത്തിനും കാരണമാകുന്നു. എന്നാൽ ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ്. സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ഉറക്കം ആവശ്യമുള്ളതായി ​ഗവേഷകർ പറയുന്നു.

നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചു. പുരുഷന്മാരെയുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകൾ 40 ശതമാനം അധികം ഉറക്കമില്ലായ്മ അനുഭവിക്കുന്നതായി പഠനത്തിന് നേതൃത്വം നൽകിയ റെസ് മെഡിന്റെ ഏഷ്യ, ലാറ്റിൻ അമേരിക്ക മെഡിക്കൽ അഫയേഴ്‌സ് വിഭാഗം തലവൻ ഡോ. സിബാബിഷ് ഡെ പറയുന്നു.

സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ഉറക്കം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും ഉറക്കക്കുറവിന്റെ അനന്തരഫലങ്ങൾ വിശദീകരിക്കുകയും സ്ത്രീകൾക്ക് അവരുടെ ഉറക്കചക്രം നിയന്ത്രിക്കുന്നതിനുള്ള മാർ​ഗങ്ങളെ കുറിച്ചും പഠനത്തിൽ പറയുന്നു.

സ്ത്രീകളുടെയും പുരുഷന്മാരുടെയും ജീവശാസ്ത്രപരമായ ഘടന അനുസരിച്ച് ഉറക്കത്തിന്റെ ആവശ്യകതയിൽ നേരിയ വ്യത്യാസമുണ്ടാകാമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും അവരുടെ ദിവസം എങ്ങനെ ചെലവഴിക്കുന്നു എന്നതാണ് ഇതിന് ഒരു പ്രധാന ഘടകമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ അൽപ്പം കൂടുതൽ ഉറക്കം ലഭിക്കുന്നു. ഏകദേശം 11-13 മിനിറ്റ് കൂടുതൽ.  പുരുഷന്മാർക്ക് കൂടുതൽ ആഴത്തിലുള്ള ഉറക്കം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Read more : ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന 6 മികച്ച ഭക്ഷണങ്ങൾ


 

click me!