ചീത്ത കൊളസ്ട്രോൾ നിരവധി രോ​ഗങ്ങൾക്ക് കാരണമാകും. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താന്‍ സാധിക്കു. 

ശരീരഭാഗങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയെയാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ അല്ലെങ്കിൽ HDL എന്നറിയപ്പെടുന്നത് നല്ല കൊളസ്ട്രോൾ ആണ്. അതായത് കൂടുതൽ പ്രോട്ടീനും കുറവ് കൊഴുപ്പും അടങ്ങിയ കൊളസ്ട്രോൾ. ഇത് ശരീരത്തിന് ആവശ്യമാണ്‌. കൂടുതൽ അളവിൽ കൊഴുപ്പും കുറഞ്ഞ അളവിൽ പ്രോട്ടീനും അടങ്ങിയതാണ് എൽഡിഎൽ അല്ലെങ്കിൽ ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ എന്നറിയപ്പെടുന്നത്. 

ചീത്ത കൊളസ്ട്രോൾ നിരവധി രോ​ഗങ്ങൾക്ക് കാരണമാകും. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ കൊളസ്‌ട്രോളിനെ അകറ്റി നിർത്താൻ സാധിക്കു. കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം...

ഒന്ന്...

കൊളസ്‌ട്രോൾ കുറയ്ക്കാൻ നല്ലൊരു ഭക്ഷണമാണ് ഓട്സ്. ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ മോശം കൊളസ്ട്രോൾ കുറയ്ക്കുന്നു.ലയിക്കുന്ന നാരുകൾ രക്തപ്രവാഹത്തിലേക്ക് കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് കുറയ്ക്കും. പ്രതിദിനം അഞ്ച് മുതൽ 10 ഗ്രാം വരെ ലയിക്കുന്ന നാരുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നു.

രണ്ട്...

ദിവസവും കഴിക്കുന്ന ആഹാരത്തിൽ അവാക്കാഡോ ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.
അവാക്കാഡോ പോഷകങ്ങളുടെയും മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെയും ശക്തമായ ഉറവിടമാണ്. ദിവസവും ഒരു അവോക്കാഡോ കഴിക്കുന്നത് എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

മൂന്ന്...

ഇലക്കറികളിൽ പ്രധാനിയാണ് ചീര. ചീര ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ കൊളസ്‌ട്രോൾ കുറയ്ക്കും. ചീത്തകൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല ​ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും ചീര സഹായിക്കും.

നാല്...

എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്ന ലൈക്കോപീൻ എന്ന സസ്യ സംയുക്തത്തിന്റെ പ്രധാന ഉറവിടമാണ് തക്കാളി. തക്കളിയിൽ അടങ്ങിയിരിക്കുന്ന ലൈകോഫീൻ, പൊട്ടാസ്യം, വൈറ്റമിൻ സി എന്നിവയാണ് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നത്. ​

അഞ്ച്...

മത്തി, നെയ്യ്മീൻ എന്നിവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ ത്രി ഫാറ്റി ആസിഡ് കൊളസ്‌ട്രോൾ കുറയ്ക്കുന്നതാണ്. മീൻ കഴിക്കുന്നത് കൊറോണറി ആർട്ടറി രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. 

ആറ്...

വെളുത്തുള്ളി കൊളസ്‌ട്രോളിനെ പ്രതിരോധിക്കാൻ നല്ല മാർഗമാണ്. ഇവ രക്തധമനികളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കാനം സഹായിക്കുന്നതാണ്.

ഫാറ്റിലിവർ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ