അമിതമായി കാപ്പി കുടിക്കാറുണ്ടോ...? എങ്കിൽ ഇത് കൂടി അറിഞ്ഞോളൂ

By Web TeamFirst Published Dec 22, 2020, 8:17 PM IST
Highlights

 ഉറങ്ങുന്നതിന് മുൻപായി കാപ്പി കുടിക്കുന്നത് വൈകിയുള്ള ഉറക്കമോ അസ്വസ്ഥമായ ഉറക്കമോ അല്ലെങ്കിൽ ഉറക്കമില്ലായ്മയോ പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുമെന്നും റാശി ചൗധരി  പറഞ്ഞു.
 

രാവിലെ എഴുന്നേറ്റ ഉടൻ നല്ല ചൂട് കാപ്പി കുടിക്കുന്നത് കൂടുതൽ ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കും. കാപ്പി കുടിക്കുന്നത്  ഊർജ്ജസ്വലതയോടെയിരിക്കാൻ മാത്രമല്ല രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനായും ശരീരത്തിന് പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും വിതരണം ചെയ്യുന്നതിനുമെല്ലാം കാപ്പി ഏറെ നല്ലതാണ്. 

എന്നാൽ, ഇത് മാത്രമല്ല കാപ്പി കുടിക്കുന്നത് കൊണ്ട് ചില ദോഷവശങ്ങളും ഉണ്ടെന്നാണ് പ്രശസ്ത പോഷകാഹാര വിദഗ്ധയായ റാശി ചൗധരി പറയുന്നത്. ഉറങ്ങുന്നതിന് തൊട്ട് മുൻപ് കാപ്പി കുടിക്കുന്ന ശീലം ചിലർക്കുണ്ട്.  ഇത് നല്ലതല്ലെന്നാണ് റാശി പറയുന്നത്. കാപ്പി ഒരു മികച്ച ഉത്തേജകമാണ്, നിങ്ങളെ ഉണർത്താനും ഊർജ്ജസ്വലതയോടെ നിലനിർത്താനുമുള്ള കഴിവ് കാപ്പിക്കുണ്ട്.

 ഉറങ്ങുന്നതിന് മുൻപായി കാപ്പി കുടിക്കുന്നത് വൈകിയുള്ള ഉറക്കമോ അസ്വസ്ഥമായ ഉറക്കമോ അല്ലെങ്കിൽ ഉറക്കമില്ലായ്മയോ പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുമെന്നും അവർ പറയുന്നു. കഫീന് അതിന്റേതായ അപകടസാധ്യതകളുണ്ട്. സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോൾ കൂടുതൽ ഉൽപ്പാദിപ്പിക്കുകയും ഈ ഹോർമോണിന്റെ അളവ് കൂട്ടുന്നത് സമ്മർദം കൂട്ടാനും പ്രത്യുൽപാദന വ്യവസ്ഥയെ ബാധിക്കാനും ഇടയുണ്ടെന്ന് റാശി ചൗധരി പറഞ്ഞു.

കാപ്പി അധികമായി കുടിക്കുന്നതിന്റെ ഫലമായി നിങ്ങൾക്ക് അമിതമായ ഉത്കണ്ഠ, പരിഭ്രമം, അസ്വസ്ഥത എന്നിവ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണെന്ന് അവർ പറയുന്നു. അമിതമായി കാപ്പി കുടിക്കുന്നത് വിറ്റാമിൻ ബി, മഗ്നീഷ്യം എന്നിവയുടെ അളവ് കുറയ്ക്കുന്നതിനും കാരണമാകും.

'അണ്ഡോത്പാദനത്തിനും പ്രോജസ്റ്ററോൺ ഉൽപാദനത്തിനും ആവശ്യമായ പ്രധാന പോഷകങ്ങളാണ് ഇവ. ഈ ഘടകങ്ങൾ നമ്മുടെ ശരീരം നഷ്ടപ്പെടുമ്പോൾ, ഇത് ഈസ്ട്രജന്റെ അമിതമായ ഉൽപാദനത്തിലേക്ക് നയിക്കുകയും പി‌എം‌എസ് ലക്ഷണങ്ങൾ,കനത്ത രക്തസ്രാവം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും....' - റാശി ചൗധരി പറഞ്ഞു.

പ്രമേഹ രോഗികള്‍ക്ക് ഓറഞ്ച് കഴിക്കാമോ?
 

click me!