
അതിവേഗം വ്യാപിക്കുന്ന കൊറോണവൈറസ് കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടനില്‍ നിന്നെത്തുന്ന യാത്രക്കാർക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി. യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റും കൊവിഡ് പോസിറ്റീവ് ആകുന്നവർക്ക് പ്രത്യേക ഐസൊലേഷനും നിർബന്ധമാക്കിയിട്ടുണ്ട്.
യുകെയില്‍ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്കായാണ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍) പുറപ്പെടുവിച്ചിരിക്കുന്നത്.
വൈറസിന്റെ ഈ പുതിയ വകഭേദം വളരെ വേഗത്തിൽ പകരുന്നതും ചെറുപ്പക്കാരായ ജനങ്ങളെ ബാധിക്കുന്നതുമാണെന്ന് എസ്ഒപി വ്യക്തമാക്കി. യുകെയിൽ നിന്ന് വരുന്ന യാത്രക്കാർക്കായി സ്ക്രീനിങ്ങ് നടത്താൻ വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡെസ്ക്കും തുടങ്ങിയിട്ടുണ്ട്.
'17 തരത്തിലുള്ള ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ് വകഭേദമാണിത്. ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങള്‍ വൈറസിന്റെ ശക്തി കൂട്ടുകയും ആളുകൾക്കിടയിൽ കൂടുതൽ എളുപ്പത്തിൽ പടരാനും ഇടയാക്കും..., മന്ത്രാലയം വ്യക്തമാക്കി.
നവംബര്‍ 25 മുതല്‍ ഡിസംബര്‍ 8 വരെയുള്ള തിയതികളില്‍ വന്നവര്‍ ജില്ലാ സര്‍വെലന്‍സ് ഓഫിസറുമായി ബന്ധപ്പെടണമെന്നും കേന്ദ്രം ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ഡിസംബര്‍ 23 മുതല്‍ യു.കെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam