താരനകറ്റാൻ നാരങ്ങ ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ‌ ഒന്ന് ശ്രദ്ധിക്കൂ

Published : Jun 04, 2023, 04:10 PM ISTUpdated : Jun 04, 2023, 04:35 PM IST
താരനകറ്റാൻ നാരങ്ങ ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ‌ ഒന്ന് ശ്രദ്ധിക്കൂ

Synopsis

നാരങ്ങയിൽ സെബോ നിയന്ത്രണത്തെ സഹായിക്കുന്നതോ ഉൽപ്പാദിപ്പിക്കുന്ന സെബം കുറയ്ക്കാൻ സഹായിക്കുന്നതോ ആയ ഒന്നും തന്നെയില്ല. അതിനാൽ, താരൻ നിയന്ത്രിക്കാൻ ഇത് സഹായിക്കില്ലെന്നും ഡോ. മൻജോത് മർവ പറഞ്ഞു.  

താരനും മുടികൊഴിച്ചിലും പലരേയും അലട്ടുന്ന രണ്ട് പ്രധാന പ്രശ്നങ്ങളാണ്. ശിരോചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് താരൻ. താരൻ തലയോട്ടിയിൽ ചൊറിച്ചിൽ, പുറംതൊലി, വരൾച്ച എന്നിവയ്ക്ക് കാരണമാകും. 

സമ്മർദ്ദം മുതൽ അനാരോഗ്യകരമായ ഭക്ഷണക്രമം, മലിനീകരണം അല്ലെങ്കിൽ തലയോട്ടിയിലെ മോശം ശുചിത്വം എന്നിങ്ങനെ വിവിധ കാരണങ്ങളാൽ താരൻ ഉണ്ടാകാം. എന്നിരുന്നാലും, ചില കാര്യങ്ങൾ ശ്രദ്ധിക്കുകയും ജീവിതശൈലിയിലെ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്യുമ്പോൾ താരൻ നിയന്ത്രിക്കാനാകും. 

താരനകറ്റാൻ വിവിധ ഷാംപൂകളും പാക്കുകളും ഉപയോ​ഗിക്കുന്നവരാണ് പലരും. താര‌കറ്റാൻ പലരും നാരങ്ങ ഉപയോ​ഗിച്ച് വരുന്നു. മറ്റ് പല സിട്രസ് പഴങ്ങളെയും പോലെ നാരങ്ങയിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ, വിറ്റാമിൻ സി, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയുടെ സംയോജനം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു. എന്നാൽ താരനെ ഫലപ്രദമായി ചെറുക്കാൻ നാരങ്ങയ്ക്ക് കഴിയുമോ?

'തലയോട്ടി സെബം ഉത്പാദിപ്പിക്കുന്നു. ഇത് ജലാംശം നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത എണ്ണയാണ്. എന്നാൽ ഇത് അധികമായി ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ താരൻ ഉണ്ടാകുന്നു. സെബം ഉൽപാദനത്തെ നിയന്ത്രിക്കുന്ന സെബോ റെഗുലേഷൻ വഴിയാണ് ഇത് നിയന്ത്രിക്കാൻ കഴിയുക...' - ഡെർമറ്റോളജിസ്റ്റായ ഡോ. മൻജോത് മർവ പറയുന്നു.

നാരങ്ങയിൽ സെബോ നിയന്ത്രണത്തെ സഹായിക്കുന്നതോ ഉൽപ്പാദിപ്പിക്കുന്ന സെബം കുറയ്ക്കാൻ സഹായിക്കുന്നതോ ആയ ഒന്നും തന്നെയില്ല. അതിനാൽ, താരൻ നിയന്ത്രിക്കാൻ ഇത് സഹായിക്കില്ലെന്നും ഡോ. മൻജോത് മർവ പറഞ്ഞു.

സുന്ദരമായ മുഖത്തിനായി ഓറഞ്ച് ഇങ്ങനെ ഉപയോ​ഗിക്കൂ

നാരങ്ങ തലയോട്ടിയിൽ പുരട്ടുമ്പോൾ വരൾച്ചയ്ക്ക് കാരണമാകുന്നു. അടുത്ത ദിവസം തലയോട്ടിയിൽ കൂടുതൽ സെബം ഉത്പാദിപ്പിക്കുന്നു. തലയോട്ടിയിൽ നാരങ്ങ ഉപയോഗിക്കുമ്പോൾ അത് പ്രവർത്തിക്കുന്നുവെന്ന് നിങ്ങൾക്ക് തോന്നാം. പക്ഷേ ഇത് താൽക്കാലികം മാത്രമാണ്. കാരണം അടുത്ത ദിവസം അത് കൂടുതൽ വഷളാകുകയാണെന്ന് ചെയ്യുന്നതെന്ന് മനസ്സിലാക്കണമെന്ന് ഡോ. മൻജോത് പറഞ്ഞു. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ