Itchy Hands and Feet : രാത്രിയിൽ കയ്യിലും കാലിലും കഠിനമായ ചൊറിച്ചിൽ ഉണ്ടാകാറുണ്ടോ? കാരണം

Published : Aug 05, 2022, 09:18 AM ISTUpdated : Aug 05, 2022, 10:09 AM IST
Itchy Hands and Feet :  രാത്രിയിൽ കയ്യിലും കാലിലും കഠിനമായ ചൊറിച്ചിൽ ഉണ്ടാകാറുണ്ടോ? കാരണം

Synopsis

അമിതഭാരം നിയന്ത്രിച്ചും നിത്യവും വ്യായാമം ചെയ്തും മദ്യപാനം നിയന്ത്രിച്ചും പുകവലി ഒഴിവാക്കിയുമെല്ലാം കരൾ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനാകും. പഴങ്ങളും പച്ചക്കറികളും അടങ്ങി ഭക്ഷണക്രമം തിരഞ്ഞെടുക്കുക. സംസ്കരിച്ചതും അമിതമായ എണ്ണ ചേർന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.  

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ (Fatty Liver) എന്ന് പറയുന്നത്. ഒരു നിശ്ചിത തോതിൽ കൊഴുപ്പ് കരളിന് ആവശ്യമാണെങ്കിലും ഇത് കരളിൻറെ ഭാരത്തിൻറെ 5-10 ശതമാനത്തിനും മുകളിലേക്ക് പോയാൽ അതൊരു വലിയ പ്രശ്നമായി മാറിയേക്കാമെന്ന് ക്ലീവ്ലാൻഡ് ക്ലിനിക്ക് പറയുന്നു.

ഈ അവസ്ഥയുള്ളവരിൽ 7% മുതൽ 30% വരെ ആളുകൾ കാലക്രമേണ ലക്ഷണങ്ങൾ വഷളാകുന്നതായി ഡാറ്റ വെളിപ്പെടുത്തുന്നു. ഇത് കരളിന്റെ സിറോസിസിന് കാരണമാകാം. ഫാറ്റി ലിവർ രോഗത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ഫാറ്റി ലിവർ പ്രധാനമായി രണ്ട് തരത്തിലുണ്ട്. ആൽക്കഹോൾ-ഇൻഡ്യൂസ്ഡ് ഫാറ്റി ലിവർ ഡിസീസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്.

ആൽക്കഹോൾ മൂലമുണ്ടാകുന്ന ഫാറ്റി ലിവർ രോഗം അമിതമായ മദ്യപാനം മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് 
ആൽക്കഹോൾ-റിലേറ്റഡ് ഫാറ്റി ലിവർ ഡിസീസ് (ARLD). ഒരാൾ കുറഞ്ഞത് 2 ആഴ്ചയെങ്കിലും മദ്യം ഒഴിവാക്കിയാൽ ARLD റിവേഴ്‌സ് ആയേക്കാമെന്ന് യുകെയുടെ നാഷണൽ ഹെൽത്ത് സർവീസസ് (NHS) വ്യക്തമാക്കി.

Read more നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ; രാവിലെ എഴുന്നേൽക്കുമ്പോൾ ഈ ലക്ഷണം ഉണ്ടെങ്കിൽ അവ​ഗണിക്കരുത്

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തെ സംബന്ധിച്ചിടത്തോളം കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണമാകുന്നത്. മിക്ക കേസുകളിലും ഈ അവസ്ഥ കൂടുതൽ ഗുരുതരമായ ഘട്ടത്തിലേക്ക് പുരോഗമിക്കുന്നില്ലെങ്കിൽ രോഗലക്ഷണമായി തുടരും.

മദ്യപാനവുമായി ബന്ധപ്പെട്ട കരൾ രോഗങ്ങളിലും നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗങ്ങളിലും ചൊറിച്ചിൽ അപൂർവ്വ ലക്ഷണമായാണ് കണക്കാക്കുന്നത്. കരൾ രോഗമുള്ളവരിൽ ചർമ്മത്തിന് കീഴിൽ ഉയർന്ന അളവിൽ പിത്തരസം ലവണങ്ങൾ അടിഞ്ഞുകൂടുന്നതായി വിദ​ഗ്ധർ പറയുന്നു. ഇത് ചൊറിച്ചിൽ ഉണ്ടാകാനുള്ള ഒരു കാരണമാകുന്നു. പ്രധാനമായും കൈപ്പത്തിയിലും കാൽപ്പത്തിയിലുമാണ് ഈ ചൊറിച്ചിൽ പ്രത്യക്ഷപ്പെടുന്നത്. 

രാത്രിയാകുമ്പോൾ ചൊറിച്ചിൽ അസഹ്യമാകുന്നതായി തോന്നാമെന്ന് അമേരിക്കയിലെ ക്ലീവ് ലാൻഡ് ക്ലിനിക്കിലെ വിദഗ്ധർ പറയുന്നു. പ്രൈമറി ബിലിയറി സിറോസിസ് (പിബിസി), പ്രൈമറി സ്ക്ലിറോസിംഗ് തുടങ്ങിയ കരൾ രോഗങ്ങളുടെ ഭാഗമായും ഈ ചൊറിച്ചിൽ കാണാറുണ്ടെന്നും ​ഗവേഷകർ പറയുന്നു.

കരൾ രോഗമുള്ളവരിൽ ഉയർന്നതോതിൽ ബൈൽ സാൾട്ട് തൊലിക്കടിയിൽ അടിഞ്ഞു കൂടാറുണ്ടെന്നും ഇതാകാം ചൊറിച്ചിലിന് കാരണമെന്നും ആരോഗ്യവിദഗ്ധർ കരുതുന്നു. കരൾ രോഗികളുടെ രക്തത്തിൽ അമിതമായി കാണപ്പെടുന്ന സെറം ആൽക്കലൈൻ ഫോസ്ഫറ്റേസ് മൂലവും ചൊറിച്ചിൽ വരാം. 

അമിതഭാരം നിയന്ത്രിച്ചും, നിത്യവും വ്യായാമം ചെയ്തും മദ്യപാനം നിയന്ത്രിച്ചും പുകവലി ഒഴിവാക്കിയുമെല്ലാം കരൾ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനാകും. പഴങ്ങളും പച്ചക്കറികളും അടങ്ങി ഭക്ഷണക്രമം തിരഞ്ഞെടുക്കുക. സംസ്കരിച്ചതും അമിതമായ എണ്ണ ചേർന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.

Read more  ഫാറ്റി ലിവര്‍ തടയാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

എന്താണ് ഫാറ്റി ലിവർ?

കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന ഒരു രോ​ഗാവസ്ഥയാണ് ഫാറ്റി ലിവർ രോഗം. ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ പലപ്പോഴും ഫാറ്റി ലിവർ രോഗത്തെ പ്രതിരോധിക്കാനോ മാറ്റാനോ കഴിയുമെന്ന് വിദ​ഗ്ധർ പറയുന്നു.അവസ്ഥയിലുള്ള 7% മുതൽ 30% വരെ ആളുകൾക്ക് ഫാറ്റി ലിവർ രോഗം കാലക്രമേണ കൂടുതൽ വഷളാകുന്നു.  ഇത് കരൾ വീക്കത്തിന് കാരണമാവുകയും കോശങ്ങളെ നശിപ്പിക്കുന്നു. ഈ ഘട്ടത്തെ സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (steatohepatitis) എന്ന് വിളിക്കുന്നു. മറ്റൊന്ന് കരളിന് കേടുപാടുകൾ സംഭവിക്കുന്നിടത്ത് ടിഷ്യു രൂപപ്പെടുന്നു. ഈ പ്രക്രിയയെ ഫൈബ്രോസിസ് (fibrosis) എന്ന് വിളിക്കുന്നു.

ഫാറ്റി ലിവർ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്...

ആരോഗ്യകരമായ ഭാരം നിലനിർത്തുക. നിങ്ങൾ അമിതവണ്ണമോ പൊണ്ണത്തടിയോ ആണെങ്കിൽ, ക്രമേണ ശരീരഭാരം കുറയ്ക്കുക.
പതിവായി വ്യായാമം ചെയ്യുക.‌
മ​ദ്യപാനം ഒഴിവാക്കുക.
ജങ്ക് ഫുഡുകൾ ഒഴിവാക്കുക.

 

PREV
click me!

Recommended Stories

അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ
ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും