'അവരെ പേടിക്കണം'; യഥാര്‍ത്ഥ സൈക്കോപ്പാത്തുകള്‍ ഇവരാണ് - കുറിപ്പ്

By Web TeamFirst Published Oct 17, 2019, 11:19 AM IST
Highlights

കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തില്‍ നിരവധി ആളുകള്‍ ഉപയോഗിച്ച വാക്കാണ് സൈക്കോപ്പാത്ത്. ജോളിക്ക് ആന്‍റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ആണെന്നും അവര്‍ സൈക്കോപ്പാത്ത് ആണെന്നുമൊക്കെ വിദഗ്ധര്‍ അഭിപ്രായപ്പെടുകയും ചെയ്തു. 

കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തില്‍ നിരവധി ആളുകള്‍ ഉപയോഗിച്ച വാക്കാണ് സൈക്കോപ്പാത്ത്. ജോളിക്ക് ആന്‍റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ആണെന്നും അവര്‍ സൈക്കോപ്പാത്ത് ആണെന്നുമൊക്കെ വിദഗ്ധര്‍ അഭിപ്രായപ്പെടുകയും ചെയ്തു. എന്നാല്‍ ഇത്തരം സൈക്കോപ്പാത്തുകള്‍ എല്ലായിടത്തുമുണ്ടെന്നാണ് ഡോക്ടര്‍ സി ജെ ജോണിന്‍റെ അഭിപ്രായം. 

സൈക്കോപ്പത് പ്രകൃതങ്ങളുള്ള എല്ലാവരും കുറ്റ കൃത്യങ്ങളിൽ ഏർപ്പെടണമെന്നുണ്ടോ? സൈക്കോപ്പാത്തുകളെ കുറിച്ച് തുറന്നെഴുതുകയാണ് ഡോക്ടര്‍ സി ജെ ജോണ്‍. 

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തിൽ സൈക്കോപ്പതിയെ കുറിച്ചുള്ള വർത്തമാനങ്ങൾ കൂടുതലായി നടക്കുന്നുണ്ട് . സൈക്കോപ്പത് പ്രകൃതങ്ങളുള്ള എല്ലാവരും കുറ്റ കൃത്യങ്ങളിൽ ഏർപ്പെടണമെന്നില്ല . പുറമെയുള്ള ആകർഷണ വ്യക്തിത്വത്തിനുള്ളിൽ ഈ സ്വഭാവങ്ങൾ ഒളിപ്പിച്ചു വച്ച് അവരിൽ ചിലർ പൊതു ജീവിതത്തിന്റെ മുഖ്യധാരയിൽ പോലും തിളങ്ങി നിൽക്കാറുണ്ട് . മറ്റുള്ളവരോട് അനുതാപമില്ലാതെ ,സ്വന്തം ഉയർച്ചക്കായി സമർത്ഥമായി തരികിട നടത്തിയും ,ആരോടും വൈകാരിക അടുപ്പം കാട്ടാതെ വെളുക്കെ ചിരിച്ചും ,നുണപറഞ്ഞു വീഴ്ചകളെ മറച്ചു വച്ചും , കുറ്റബോധം ഇല്ലാതെയും അവർ തല ഉയർത്തി നടക്കും. അവരുമായി അടുത്ത് ഇടപഴകുന്നവർക്ക് മാത്രമേ തനി നിറം മനസ്സിലാകൂ. ഇമ്മാതിരി സൈക്കോപ്പതിക് വ്യക്തിത്വങ്ങൾ ഉത്തരവാദിത്തപ്പെട്ട പല മേഖലകളിമുണ്ട് . അവരെയാണ് പേടിക്കേണ്ടത് .

click me!