നടുവേദനയെ നിസാരമായി കാണരുത്; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ...

Published : Oct 17, 2019, 09:06 AM ISTUpdated : Oct 17, 2019, 09:16 AM IST
നടുവേദനയെ നിസാരമായി കാണരുത്; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ...

Synopsis

വ്യായാമത്തിന്റെ അഭാവം മൂലവും അധികസമയം ഇരുന്ന് ജോലി ചെയ്യുന്നവരിലുമെല്ലാം നടുവേദന പെട്ടെന്ന് പിടിപെടാനുള്ള സാധ്യതയുണ്ട്. എല്ലുകളുടെ തേയ്മാനവും നടുവേദനയ്ക്ക് കാരണമാകാറുണ്ട്. നട്ടെല്ലുമായി ബന്ധപ്പെട്ടുള്ള പേശികള്‍ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങള്‍, ചതവുകള്‍ എന്നിവ മൂലവും നടുവേദന ഉണ്ടാകാറുണ്ട്.

നടുവേദനയെ പലരും നിസാരമായാണ് കാണാറുള്ളത്.  പുരുഷന്‍മാരേക്കാള്‍ സ്ത്രീകളിലാണ് പൊതുവേ നടുവേദന കൂടുതലായി കണ്ടുവരുന്നത്.  പലതരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന ഉണ്ടാകാറുണ്ട്. തെറ്റായ ജീവിത ശൈലിയാണ് ഇക്കാലത്ത് നടുവേദനയുടെ പ്രധാന കാരണം. 

വ്യായാമത്തിന്റെ അഭാവം മൂലവും അധികസമയം ഇരുന്ന് ജോലി ചെയ്യുന്നവരിലുമെല്ലാം നടുവേദന പെട്ടെന്ന് പിടിപെടാനുള്ള സാധ്യതയുണ്ട്. എല്ലുകളുടെ തേയ്മാനവും നടുവേദനയ്ക്ക് കാരണമാകാറുണ്ട്. നട്ടെല്ലുമായി ബന്ധപ്പെട്ടുള്ള പേശികള്‍ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങള്‍, ചതവുകള്‍ എന്നിവ മൂലവും നടുവേദന ഉണ്ടാകാറുണ്ട്.

നടുവേദനയുടെ കാരണങ്ങള്‍ അമിതവണ്ണവും മാനസീക പിരിമുറക്കവുമെല്ലാം നടുവേദനയിലേക്ക് വഴിതെളിക്കാറുണ്ട്. കൃത്യമായ സമയത്ത് വൈദ്യ സഹായം ലഭ്യമാക്കിയില്ലെങ്കില്‍ നടുവേദന വലിയ പ്രശ്നമാകും.

കാത്സ്യത്തിന്‍റെ അഭാവം മൂലവും പലരിലും നടുവേദന കണ്ടുവരാറുണ്ട്. എന്നാല്‍ നടുവേദനയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തിയ ശേഷം ആവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് ഉത്തമം. സ്ത്രീകളില്‍ മാത്രമല്ല പുരുഷന്മാരിലും നടുവേദന കണ്ടുവരാറുണ്ട്. വൃക്കകളുടെ തകരാറു മൂലവും നടുവേദന ഉണ്ടാകാം.

നടുഭാഗത്തോ പുറത്തോഉള്ള വേദന, കുനിയാനും നിവരാനുമുള്ള ബുദ്ധിമുട്ട്, നടുവില്‍ പെട്ടെന്നുണ്ടാകുന്ന വേദന, കാലിന് ബലക്ഷയം തുടങ്ങിയവയാണ് നടുവേദനയുടെ പ്രധാന ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ശരിയായ വൈദ്യസഹായം ലഭ്യമാക്കുന്നതാണ് ഏറ്റവും ഉത്തമം.

 നടുവേദന കൃത്യമായ വിശ്രമത്തിലൂടെ മാറ്റിയെടുക്കാവുന്നതേയുള്ളൂ. എന്നാൽ ചില അസുഖങ്ങളുടെ ഭാഗമായി വരുന്നവ ആ അസുഖങ്ങൾ ഭേദമാകുമ്പോൾ മാത്രമേ മാറുകയുള്ളൂ എന്നോർക്കുക. അതുകൊണ്ടു തന്നെ നടുവേദനയ്ക്കല്ല അതിന്റെ കാരണത്തെയാണ് ആദ്യം ചികിത്സിക്കേണ്ടത്. ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഉള്ള പൊസിഷൻ നോക്കേണ്ടതുണ്ട്. 

കമ്പ്യൂട്ടറിൽ അധികനേരം ജോലി ചെയ്യുന്നവർക്കാണ് ഇരിക്കുമ്പോൾ ഉള്ള നടുവേദന കൂടുതലായി വരുന്നത്. നട്ടെല്ല് നിവർത്തി ഇരിക്കാൻ ഇപ്പോഴും ശ്രമിക്കുന്നത് ഇത് കുറയ്ക്കാൻ വളരെയേറെ സഹായിക്കും. ഇടയ്ക്കിടക്ക് എഴുന്നേറ്റ് അൽപനേരം നടക്കുന്നത് നട്ടെല്ലിന്റെ ആയാസം കുറയ്ക്കും. ഒപ്പം വൈകിട്ട് കിടക്കുമ്പോൾ തലയണ ഉപയോഗിക്കാതെ പലക കട്ടിലിൽ നിവർന്നു കിടക്കുന്നതും നടുവേദന കുറയ്ക്കാൻ സഹായിക്കും.

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ