
വായു മലിനീകരണം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ മാത്രമല്ല ഒരാളുടെ മാനസികാരോഗ്യത്തെയും സാരമായി ബാധിക്കുമെന്ന വിദഗ്ധർ പറയുന്നു. വായു മലിനീകരണം മൂലം ഓരോ വർഷവും 7 ദശലക്ഷം ആളുകളാണ് മരണമടയുന്നത്. കൂടാതെ ഹൃദയം, മസ്തിഷ്കം എന്നിവയുടെ ആരോഗ്യം കാലക്രമേണ വഷളാക്കുകയും ചെയ്യുന്നു.
വായു മലിനീകരണം തലച്ചോറിൽ വീക്കം ഉണ്ടാക്കുകയും കോശങ്ങളുടെ പരിക്കിലേക്ക് നയിക്കുകയും ചെയ്യും. വായു മലിനീകരണം പാർക്കിൻസൺസ് രോഗം വികസിക്കുന്നതിനും കാരണമാകുന്നതായി പുതിയ പഠനം പറയുന്നു.
മസ്തിഷ്കത്തിന്റെ തകരാറിനുകാരണമാകുന്ന രോഗങ്ങളിലൊന്നാണ് പാർക്കിൻസൺസ് രോഗം.
ഉറക്കമില്ലായ്‌മ, വിഷാദരോഗം, ഉത്കണ്ഠ, ആഹാരം ഇറക്കുവാനുള്ള ബുദ്ധിമുട്ട്, ശരീരഭാഗങ്ങൾക്ക് വിറയലുണ്ടാകുക എന്നിവയാണ് പാർക്കിൻസൺസ് രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ.
' പാർക്കിൻസൺസ് രോഗം തലച്ചോറിലെ ഒരു ന്യൂറോ ഡിജനറേറ്റീവ് രോഗമാണ്. ഇത് സാധാരണയായി 60 വയസ്സിന് ശേഷമാണ് സംഭവിക്കുന്നത്, പക്ഷേ ഇത് നേരത്തെയും സംഭവിക്കാം. വിഷവസ്തുക്കൾ, കാർബൺ എന്നിവയുമായി സമ്പർക്കം പുലർത്തുന്നത് ഉൾപ്പെടെ നിരവധി ജനിതക, പാരിസ്ഥിതിക ഘടകങ്ങൾ മൂലമാണ് പാർക്കിൻസൺസ് ഉണ്ടാകുന്നത്. മോണോക്‌സൈഡ് വിഷബാധ, മയക്കുമരുന്ന്, പുകവലി, ബോക്‌സിംഗ്, ബ്രെയിൻ സ്‌ട്രോക്ക് അങ്ങനെ പല കാരണങ്ങൾ കൊണ്ടും ഈ രോഗം ഉണ്ടാകാം....'- ഫോർട്ടിസ് ഹോസ്പിറ്റൽ ഷാലിമാർ ബാഗിലെ ന്യൂറോളജി ഡയറക്ടറും എച്ച്ഒഡിയുമായ ഡോ ജയ്ദീപ് ബൻസാൽ പറയുന്നു.
പാർക്കിൻസൺസ് ഉൾപ്പെടെയുള്ള ന്യൂറോ ഡിജെനറേറ്റീവ് രോഗം വികസിപ്പിക്കാനുള്ള സാധ്യത വായു മലിനീകരണം വർദ്ധിപ്പിക്കുന്നുവെന്ന് വർദ്ധിച്ചുവരുന്ന തെളിവുകൾ കാണിക്കുന്നു.
വായു മലിനീകരണവുമായി സമ്പർക്കം പുലർത്തുന്നത് പാർക്കിൻസൺസ് രോഗത്തിനുള്ള സാധ്യത 25% വർദ്ധിപ്പിക്കുന്നു. സൂക്ഷ്മ കണികകൾ (പിഎം 2.5), നൈട്രിക് ഡയോക്സൈഡ് തുടങ്ങിയ വായു മലിനീകരണവുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നതിലൂടെ അപകടസാധ്യത കൂടുതൽ വർദ്ധിക്കുന്നതായി അദ്ദേഹം പറഞ്ഞു.
നട്സ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ഇതൊക്കെയാണ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam