
ഗർഭകാലത്ത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് ഗർഭകാല പ്രമേഹം. ഭൂരിഭാഗം പേരിലും പ്രസവശേഷം അപ്രത്യക്ഷമാകുന്ന താൽക്കാലിക രോഗമാണിത്. അതേസമയം ചിലരിൽ പ്രമേഹം മാറാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ഇതിനെ ടൈപ്പ് 2 പ്രമേഹം എന്നാണ് പറയുന്നത്.
ഗർഭിണികൾക്കുള്ള ഒരു പൊതു ആശങ്ക ഗർഭകാല പ്രമേഹത്തിന്റെ അപകടസാധ്യതയാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്നതിന്റെ കുറിച്ചറിയാൻ താൽപര്യം ഉണ്ടാകും. ഇതിനെ കുറിച്ച് NHSRCC ഹോസ്പിറ്റലിലെ പീഡിയാട്രിക് എൻഡോക്രൈനോളജി കൺസൾട്ടന്റ് ഡോ. അഭിഷേക് കുൽക്കർണി വിശദീകരിക്കുന്നു.
ഗർഭാവസ്ഥയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോഴാണ് ഗർഭകാല പ്രമേഹം സംഭവിക്കുന്നത്. ഇത് അമ്മയെയും ഗർഭസ്ഥ ശിശുവിനെയും ബാധിക്കും. നവജാതശിശുക്കളുടെ ആദ്യകാല ജീവിതത്തിൽ ഉപാപചയ വ്യതിയാനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും പിന്നീടുള്ള ജീവിതത്തിൽ പ്രമേഹവും മെറ്റബോളിക് സിൻഡ്രോമും കുഞ്ഞിന് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഡോ. അഭിഷേക് കുൽക്കർണി പറയുന്നു.
ഗർഭാവസ്ഥയിൽ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് പ്രമേഹമുള്ള അമ്മമാർ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കുഞ്ഞിന് ആവശ്യമായ പോഷകങ്ങൾ നൽകാനും സഹായിക്കുന്ന ധാന്യങ്ങൾ, പ്രോട്ടീനുകൾ, പച്ചക്കറികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
സ്ഥിരവും സുരക്ഷിതവുമായ വ്യായാമത്തിൽ ഏർപ്പെടുന്നത് ഗർഭകാലത്ത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഗർഭകാലത്ത് ലഘുവ്യായാമങ്ങൾ ചെയ്യുക. പ്രമേഹമുള്ള അമ്മമാർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്നത് പ്രധാനമാണ്.
ചില പ്രമേഹരോഗികളായ അമ്മമാർക്ക് ഗർഭകാലത്ത് മരുന്നുകളോ ഇൻസുലിൻ ആവശ്യമാണ്. നവജാതശിശുവിന് ആവശ്യമായ പോഷകങ്ങളും രോഗപ്രതിരോധ പിന്തുണയും നൽകുന്നതിനാൽ മുലയൂട്ടൽ സഹായകമാണ്. പിന്നീടുള്ള ജീവിതത്തിൽ കുഞ്ഞിന് പ്രമേഹം വരാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു.
ലീൻ പ്രോട്ടീൻ, ഹെൽത്തി ഫാറ്റ്, കോംപ്ലക്‌സ് കാർബോഹൈഡ്രേറ്റ്‌സ് എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഡയറ്റ് പ്ലാൻ ഒന്നുമില്ലെങ്കിലും ഭക്ഷണം നിയന്ത്രിച്ച് കഴിക്കുന്നതാണ് ഉത്തമം. അതേസമയം മധുര പലഹാരങ്ങളും ജങ്ക് ഫുഡും ഒഴിവാക്കുന്നതാണ് നല്ലത്.
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 10 ഭക്ഷണങ്ങൾ ശീലമാക്കാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam