മുഖക്കുരു മാറാൻ ടൂത്ത് പേസ്റ്റ് ഉപയോ​ഗിക്കാറുണ്ടോ...?

By Web TeamFirst Published Jul 1, 2020, 9:10 PM IST
Highlights

ടൂത്ത് പേസ്റ്റിൽ വ്യാപകമായി ഉപയോഗിക്കുന്ന ആന്റിമൈക്രോബയൽ ഘടകമാണ് ട്രൈക്ലോസൻ (Triclosan) . ഇത് ചർമ്മത്തിൽ പൊള്ളൽ, തിണർപ്പ് എന്നിവയ്ക്ക് കാരണമാകും.

മുഖക്കുരു മാറാൻ ചിലർ ടൂത്ത് പേസ്റ്റ് ഉപയോ​​ഗിക്കാറുണ്ട്. ടൂത്ത് പേസ്റ്റ് പുരട്ടിയാൽ മുഖക്കുരു എളുപ്പം മാറുമെന്ന് പലരും പറയാറുണ്ട്. 'മുഖക്കുരുവിനെ ചികിത്സിക്കുന്നതിനുള്ള ശരിയായ മാർഗ്ഗമല്ല ടൂത്ത് പേസ്റ്റ് എന്ന് സെലിബ്രിറ്റി ഡെർമറ്റോളജിസ്റ്റായ ഡോ. ജയ്‌ശ്രീ ശരദ് പറയുന്നു.

ടൂത്ത് പേസ്റ്റ് ചർമ്മത്തിന് സുരക്ഷിതമല്ല. ഇത് പല്ലുകൾക്കാണ് രൂപപ്പെടുത്തിയിരിക്കുന്നത്, ചർമ്മത്തിന് വേണ്ടിയല്ല. ടൂത്ത് പേസ്റ്റിൽ വ്യാപകമായി ഉപയോഗിക്കുന്ന ആന്റിമൈക്രോബയൽ ഘടകമാണ് ' ട്രൈക്ലോസൻ' (Triclosan) . ഇത് ചർമ്മത്തിൽ പൊള്ളൽ, തിണർപ്പ് എന്നിവയ്ക്ക് കാരണമാകും- ഡോ. ജയ്‌ശ്രീ പറ‍ഞ്ഞു.

 ടൂത്ത്പേസ്റ്റുകളിൽ ബേക്കിംഗ് സോഡ, സോഡിയം ഫ്ലൂറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തെ വരണ്ടതാക്കുകയും മുഖക്കുരു വരണ്ടതാക്കുകയും ചെയ്യുമെന്നും ഡോ. ജയ്‌ശ്രീ പറയുന്നു.

മൈഗ്രെയ്ൻ അലട്ടുന്നുണ്ട് ; വീട്ടിലുണ്ട് പരിഹാരം...

click me!