ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് ' മൈഗ്രെയ്ൻ '. തലയുടെ ഒരു വശത്ത് മാത്രം വേദന അനുഭവപ്പെടുന്നു.  വെളിച്ചം കാണുമ്പോള്‍ തോന്നുന്ന ബുദ്ധിമുട്ട്, ഉച്ചത്തിലുള്ള ശബ്ദം, ഛര്‍ദ്ദി എന്നിവയാണ് സാധാരണ അനുഭവപ്പെടുന്ന ലക്ഷണങ്ങള്‍. മൈഗ്രെയ്ന്‍ പലപ്പോഴും പൂര്‍ണ്ണമായും മാറ്റാന്‍ കഴിഞ്ഞെന്ന് വരില്ല. പക്ഷേ നിയന്ത്രിച്ചു കൊണ്ടു പോകാന്‍ സാധിക്കും. മൈഗ്രെയ്ന് മിക്ക ആളുകളും ആശ്വാസത്തിനായി മരുന്നുകൾ കഴിക്കാറുണ്ട്.

ഇനി മുതൽ മൈഗ്രെയ്‌നിൽ നിന്ന് ആശ്വാസം ലഭിക്കാൻ നെയ്യ് ഉപയോ​ഗിക്കാവുന്നതാണ്. ഭക്ഷണത്തിൽ നെയ്യ് ചേർക്കുന്നത് ഭക്ഷണത്തിന്റെ സ്വാദ് വർദ്ധിപ്പിക്കുക മാത്രമല്ല ആരോഗ്യകരമായി തുടരാൻ സഹായിക്കുകയും ചെയ്യുന്നു. നെയ്യ് കഴിക്കുന്നത് നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കാനും ഇത് ഗുണം ചെയ്യും. വരണ്ട ചർമ്മം നീക്കം ചെയ്യുന്നതിനും നെയ്യ് ഉപയോഗിക്കുന്നു. മൈഗ്രെയ്നിൽ നിന്ന് ആശ്വാസം കിട്ടാൻ നെയ്യ് ഉപയോ​ഗിക്കേണ്ടത് എങ്ങനെയാണെന്ന് അറിയാം...

നെയ്യ് ചെറുതായി ചൂടാക്കിയ ശേഷം രണ്ടോ മൂന്നോ തുള്ളി മൂക്കിലെ ദ്വാരങ്ങളിൽ ഒഴിക്കുക. ആഴ്ചയിൽ ഒരിക്കൽ ഇത് ചെയ്യുന്നത് മൈഗ്രെയ്നിൽ നിന്ന് ആശ്വാസം കിട്ടാൻ സ​ഹായിക്കും.

മൈഗ്രെയ്നിൽ നിന്നുള്ള ആശ്വാസത്തിനായി നിങ്ങൾക്ക് ചെയ്യാനാകുന്ന മറ്റ് ചില കാര്യങ്ങൾ...

1. ധാരാളം വെള്ളം കുടിക്കുക. നിർജ്ജലീകരണമാണ് തലവേദനയുടെ പ്രധാന കാരണം.
2. ദിവസവും 7-8 മണിക്കൂർ ഉറങ്ങുക. ഉറക്കമില്ലായ്മ മൈഗ്രെയ്ൻ പ്രശ്‌നങ്ങൾക്കും കാരണമാകും.
3. ദിവസവും ക്യത്യമായി വ്യായാമം ചെയ്യുക.
4. ക്യത്യമായൊരു ഡയറ്റ് പിന്തുടരുക.

സമ്മർദ്ദം രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുമോ; ഡോക്ടർ പറയുന്നു