പാസ്ത കഴിച്ചാല്‍ വണ്ണം വയ്ക്കുമോ? സംശയമകറ്റാം...

Web Desk   | others
Published : Aug 28, 2020, 10:45 PM IST
പാസ്ത കഴിച്ചാല്‍ വണ്ണം വയ്ക്കുമോ? സംശയമകറ്റാം...

Synopsis

സംഗതി ഇറ്റാലിയന്‍ ആണെങ്കിലും നമ്മുടെയെല്ലാം ഇഷ്ടഭക്ഷണങ്ങളുടെ പട്ടികയില്‍ എപ്പോഴോ മുതല്‍ പാസ്തയും ഉണ്ട്. എന്നാല്‍ വണ്ണം വയ്ക്കാന്‍ സാധ്യതകളേറെയുണ്ട് എന്ന ആശങ്കയില്‍ പാസ്തയെ അങ്ങ് അകറ്റിനിര്‍ത്തും എന്ന് മാത്രം

ശരീരവണ്ണം അമിതമാകുന്നതില്‍ ആശങ്കപ്പെടുന്നവരാണ് ഇന്ന് ഏറെപ്പേരും. അതിനാല്‍ തന്നെ ഭക്ഷണകാര്യങ്ങളിലും അല്‍പം ചില ജാഗ്രതകളെങ്കിലും സൂക്ഷിക്കാനും ആരും മടിക്കാറില്ല. വണ്ണം വയ്ക്കാന്‍ സാധ്യതയുള്ള ഭക്ഷണങ്ങള്‍, അതെത്രമാത്രം രുചികരമാണെങ്കിലും പ്രിയപ്പെട്ടതാണെങ്കിലും ഒഴിവാക്കാന്‍ ശ്രമിക്കുന്നവരാണ് മിക്കവരും. 

ഇത്തരത്തില്‍ പലരും മാറ്റിവയ്ക്കാറുള്ള ഒന്നാണ് പാസ്ത. സംഗതി ഇറ്റാലിയന്‍ ആണെങ്കിലും നമ്മുടെയെല്ലാം ഇഷ്ടഭക്ഷണങ്ങളുടെ പട്ടികയില്‍ എപ്പോഴോ മുതല്‍ പാസ്തയും ഉണ്ട്. എന്നാല്‍ വണ്ണം വയ്ക്കാന്‍ സാധ്യതകളേറെയുണ്ട് എന്ന ആശങ്കയില്‍ പാസ്തയെ അങ്ങ് അകറ്റിനിര്‍ത്തും എന്ന് മാത്രം. 

യഥാര്‍ത്ഥത്തില്‍ പാസ്ത കഴിക്കുന്നത് വണ്ണം കൂട്ടാന്‍ ഇടയാക്കുമോ? ഇതിന്റെ സത്യാവസ്ഥ വിശദീകരിക്കുകയാണ് പുതിയൊരു പഠനം. 'ഫ്രന്റിയേഴ്‌സ് ഇന്‍ ന്യൂട്രീഷ്യന്‍' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. 

പാസ്ത വണ്ണം കൂട്ടാന്‍ ഇടയാക്കുന്ന ഭക്ഷണമല്ലെന്നും, ഒരുവേള വണ്ണം കുറയ്ക്കാന്‍ വരെ അത് സഹായിക്കുമെന്നും ഈ പഠനം അവകാശപ്പെടുന്നു. പാസ്തയുടേതായ ചില ഗുണങ്ങളും പഠനം എടുത്തുപറയുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലത്...

1. ആകെയുള്ള 'ഡയറ്റ് ക്വാളിറ്റി'യെ ഉയര്‍ത്തുന്നതിന് പാസ്ത ഒരു നല്ല ഘടകമാണ്. 

2. ഫോളേറ്റ്, അയേണ്‍, മഗ്നീഷ്യം, ഫൈബര്‍, വിറ്റാമിന്‍- ഇ എന്നിവയുടെ നല്ലൊരു സ്രോതസാണ് പാസ്ത. 

3. സാച്വറേറ്റഡ് ഫാറ്റ്, കൃത്രിമ മധുരം എന്നിവ കഴിക്കുന്നത് കുറയ്ക്കാന്‍ പാസ്ത സഹായിക്കും. 

4. ശരീരവണ്ണം കുറയ്ക്കാന്‍, പ്രത്യേകിച്ച് സ്ത്രീകളിലെ അരവണ്ണം കുറയ്ക്കാന്‍ പാസ്ത സഹായകമാണ്. 

സംഗതി ഇങ്ങനെയെല്ലാമാണെങ്കിലും അമിതമായ അളവില്‍ പാസ്ത കഴിക്കുന്നത് മറ്റേത് ഭക്ഷണം അമിതമായി കഴിക്കുന്നത് പോലെ തന്നെ ദോഷമാണെന്നും ന്യൂട്രീഷ്യനിസ്റ്റുകള്‍ ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ ധാരാളം ചീസ് ചേര്‍ക്കുന്നതിന് പകരം പാസ്തയില്‍ പച്ചക്കറികള്‍ കൂടുതലായി ചേര്‍ത്ത് കഴിച്ച് ശീലിക്കണമെന്നും ഇവര്‍ പറയുന്നു. 

Also Read:- കുട്ടികളുടെ ബുദ്ധിവികാസത്തിന് സഹായിക്കുന്ന 5 ഭക്ഷണങ്ങൾ...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിരീഡ്സ് ദിവസങ്ങളിൽ സ്ട്രോബെറിയും ഡാർക്ക് ചോക്ലേറ്റും കഴിച്ചോളൂ, കാരണം
2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ