
ഉലുവയ്ക്ക് അല്‍പം കയ്‌പ്പുണ്ടെങ്കിലും ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ്. തടിയും വയറും കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഉലുവ. ഉലുവയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും വയറിലെ കൊഴുപ്പ് കളയാനും സഹായിക്കുന്ന ഘടകങ്ങൾ ഉലുവയിൽ അടങ്ങിയിരിക്കുന്നു. ഭാരം കുറയ്ക്കാൻ ഉലുവ ഏതൊക്കെ രീതിയിലാണ് കഴിക്കേണ്ടതെന്ന് നോക്കാം...
ഒന്ന്...
ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ടു രാത്രി മുഴുവന്‍ കുതിര്‍ത്തുക. ഈ ഉലുവ വെള്ളം വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ ഫലപ്രദം.
രണ്ട്...
ചെറു ചൂടുവെള്ളത്തിൽ അൽപം ഉലുവ പൊടിയും തേനും ചേർത്ത് കുടിക്കുക. ഭാരം കുറയ്ക്കാൻ മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഇത് ഗുണം ചെയ്യും.
മൂന്ന്...
ചെറു ചൂടുവെള്ളത്തിൽ ഉലുവയും ശര്‍ക്കരയും ചേർത്ത് കുടിക്കുക. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു.
മൂക്കിന് ചുറ്റുമുള്ള ബ്ലാക്ക്ഹെഡ്സ് എളുപ്പം അകറ്റാം; ഉപ്പ് കൊണ്ടുള്ള മൂന്ന് വഴികൾ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam