
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ നിങ്ങൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചേരുവകയാണ് ജീരകം. കാരണം, ജീരകത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫൈബർ, വിറ്റാമിനുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
ജീരക വെള്ളം ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ജീരകം വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര സ്ഥിരമായി നിലനിർത്താൻ സഹായിക്കുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ജീരക വെള്ളം ശരീരത്തിലെ "മോശം" കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിച്ചേക്കാം. ഇത് ഹൃദയത്തിൽ സമ്മർദ്ദം കുറയ്ക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ ജീരക വെള്ളം ഉപയോഗിക്കേണ്ട വിധം
1 ഗ്ലാസ് ചൂടു വെള്ളത്തിൽ 1 ടേബിൾസ്പൂൺ ജീരകം ചേർത്ത് 5-10 മിനിറ്റ് നേരം ഇട്ടേക്കുക. അരിച്ചെടുത്ത ശേഷം കുടിക്കുക.
1 ടേബിൾസ്പൂൺ ജീരകം 1 കപ്പ് വെള്ളം ഒരു രാത്രി മുഴുവൻ മുഴുവൻ കുതിർക്കാൻ വയ്ക്കുക. രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കാവുന്നതാണ്.
ജീരക വെള്ളത്തിൽ അൽപം നാരങ്ങ നീരോ അല്ലെങ്കിൽ തേൻ ഉപയോഗിച്ച് കഴിക്കുക. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ജീരക വെള്ളം ഒരു രാത്രി മുഴുവൻ കുതിർത്തതിന് ശേഷം ആപ്പിൾ സിഡെർ വിനെഗർ ചേർക്കുക.. ശേഷം കുടിക്കുക. ഇങ്ങനെ കുടിക്കുന്നതും ശരീരഭാരം കുറയ്ക്കും.
പ്രമേഹരോഗികള്‍ക്ക് പഴങ്ങള്‍ കഴിക്കാമോ? ഡോക്ടർ പറയുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam