
ആർത്തവ ദിനങ്ങൾ പലർക്കും ഏറെ അസ്വസ്ഥതകൾ നിറഞ്ഞതാണ്. സമ്മർദ്ദം അല്ലെങ്കിൽ ഭാരം കൂടൽ, ശരീരഭാരം കുറയൽ എന്നിവ ആർത്തവചക്രത്തെ ബാധിക്കുന്നതിൽ ഒരു പങ്കു വഹിക്കുന്നു. അതുപോലെ, വിറ്റാമിൻ കെയുടെ അഭാവം ആർത്തവത്തെ ബാധിക്കാം.
രക്തം കട്ടപിടിക്കുന്നതിൽ വിറ്റാമിൻ കെ ഒരു പങ്ക് വഹിക്കുന്നു. ഈ വിറ്റാമിന്റെ കുറവ് ആർത്തവ രക്തസ്രാവത്തെ ബാധിക്കുമെന്ന് ഫരീദാബാദിലെ ക്ലൗഡ്‌നൈൻ ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായ
ഡോ. പൂജ സി തുക്രൽ പറയുന്നു.
ആവശ്യത്തിന് വിറ്റാമിൻ കെ ഇല്ലെങ്കിൽ ഇത് രക്തസ്രാവം വർദ്ധിക്കുന്നതിന് കാരണമാകും. വിറ്റാമിൻ കെയുടെ കുറവ് വളരെ സാധാരണമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. രക്തപരിശോധനയിലൂടെ രക്തത്തിലെ വിറ്റാമിൻ കെയുടെ അളവ് തിരിച്ചറിയാനാകും. പ്രോത്രോംബിൻ ടൈം (പിടി) ടെസ്റ്റ് രക്തം കട്ടപിടിക്കാൻ എടുക്കുന്ന സമയം വിലയിരുത്തുന്നു. കട്ടപിടിക്കുന്ന ഘടകങ്ങളുടെ സമന്വയത്തിന് വിറ്റാമിൻ കെ നിർണായകമാണ്.
വിറ്റാമിൻ കെ ലഭിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ...
ഒന്ന്...
ഇരുമ്പ് ധാരാളം അടങ്ങിയ ചീര വിറ്റാമിൻ എ, സി, കെ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
രണ്ട്...
വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണമാണ് കോളിഫ്ളവർ. ഒരു കപ്പ് കോളിഫ്‌ളവറിൽ പ്രതിദിനം ശുപാർശ ചെയ്യുന്ന വിറ്റാമിൻ കെയുടെ 19% അടങ്ങിയിരിക്കുന്നു.
മൂന്ന്...
വിറ്റാമിൻ കെ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ബ്രൊക്കോളി. ഒരു കപ്പ് ബ്രോക്കോളിയിൽ 110 എംസിജി വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്.
നാല്...
പ്രോട്ടീൻ സമ്പുഷ്ടമായ മുട്ടയിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയുടെ മഞ്ഞക്കരുവിൽ 67 മുതൽ 192 എംസിജി വരെ വിറ്റാമിൻ കെ2 അടങ്ങിയിട്ടുണ്ട്.
അഞ്ച്...
ഒമേഗ -3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമായ മത്സ്യം ശരീരത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യകരമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്.
ബദാം പാലിൽ കുതിർത്ത് കഴിക്കുന്നത് ഈ ആരോഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam