ബദാം പാലി‍ൽ കുതിർത്ത് കഴിക്കുന്നത് ഈ ആരോ​ഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് സ​ഹായിക്കും

Published : Jan 07, 2024, 10:47 AM IST
ബദാം പാലി‍ൽ കുതിർത്ത് കഴിക്കുന്നത് ഈ ആരോ​ഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് സ​ഹായിക്കും

Synopsis

ബദാമും പാലും ചേർത്ത് കഴിക്കുന്നത് എല്ലുകളെ ശക്തിയുള്ളതാക്കാൻ സഹായിക്കുന്നു. ബദാമിലും പാലിലും കാൽസ്യം, വിറ്റാമിൻ ഡി എന്നിവ ധാരാളമായി കാണപ്പെടുന്നു. അതിനാൽ ഇത് കഴിക്കുന്നത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും. 

ബദാം പാലിൽ കുതിർത്ത് കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങളാണ് നൽകുന്നത്.  പാലിനൊപ്പം ബദാം കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ഫാറ്റി ആസിഡുകൾ, ലിപിഡുകൾ, അമിനോ ആസിഡുകൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവ ബദാമിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.  പ്രത്യേകിച്ച്, വിറ്റാമിൻ ഇ, സിങ്ക്, കാൽസ്യം, മഗ്നീഷ്യം, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് ബദാം. ഇതുകൂടാതെ നാരുകൾ, ഇരുമ്പ്, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളും ഇതിൽ ധാരാളമായി കാണപ്പെടുന്നു.

പാലിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ലിപിഡ് കൊഴുപ്പ്, പഞ്ചസാര, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക്, കോപ്പർ, സെലിനിയം, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, പാന്റോതെനിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ ബി -6, ബി -12 എന്നിവ അടങ്ങിയിരിക്കുന്നു. 

ബദാമും പാലും ചേർത്ത് കഴിക്കുന്നത് എല്ലുകളെ ശക്തിയുള്ളതാക്കാൻ സഹായിക്കുന്നു. ബദാമിലും പാലിലും കാൽസ്യം, വിറ്റാമിൻ ഡി എന്നിവ ധാരാളമായി കാണപ്പെടുന്നു. അതിനാൽ ഇത് കഴിക്കുന്നത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും. ഇത് എല്ലുകളെ ശക്തിപ്പെടുത്താനും സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.

രണ്ടിൽ നിന്നുമുള്ള പോഷകങ്ങൾ മികച്ച പ്രതിരോധശേഷി ഉണ്ടാക്കുന്നതിനും പല രോഗങ്ങൾക്കും അണുബാധകൾക്കും എതിരെ പോരാടുന്നതിനും സഹായിക്കുന്നു. ബദാമിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്. 

പാലും ബദാമും ഒരുമിച്ച് ചേർത്ത് കഴിക്കുന്നത്  ഓർമ്മശക്തി മെച്ചപ്പെടുത്തുന്നതായി പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. പാലും ബദാമും ഒരുമിച്ച് കഴിക്കുന്നത് ക്ഷീണവും ബലഹീനതയും ചെറുക്കാൻ സഹായിക്കുന്നു. ബദാം പാലിൽ വിറ്റാമിൻ എ ധാരാളമായി കാണപ്പെടുന്നു. ഇത് കണ്ണുകൾക്ക് വളരെ ഗുണം ചെയ്യുന്നു. ബദാം പാൽ പതിവായി കുട്ടികൾക്ക് നൽകുന്നത് കണ്ണിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

ബദാം പാൽ മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിനും നല്ലതാണ്. ബദാമിലും പാലിലും വിറ്റാമിൻ ഇ, കാൽസ്യം, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായതിനാൽ അവ കഴിക്കുന്നത് ചർമ്മത്തിന് തിളക്കവും മുടിയും ആരോഗ്യകരവും സ്വാഭാവികമായും തിളക്കമുള്ളതുമാക്കുന്നു.

ബദാം പാൽ ആരോഗ്യത്തിന് പല വിധത്തിൽ ഗുണം ചെയ്യുന്നുണ്ടെങ്കിലും അത് മിതമായ അളവിൽ മാത്രമേ കഴിക്കാൻ പാടുള്ളൂവെന്നും പോഷകാഹാര വിദഗ്ധ ഡോ. ദിവ്യ ശർമ്മ പറയുന്നു. ഉദാഹരണത്തിന്, ബദാം, പാൽ എന്നിവയിൽ പൊട്ടാസ്യം വളരെ ഉയർന്ന അളവിൽ കാണപ്പെടുന്നു. ഇത് വൃക്കരോ​ഗികൾക്ക് പ്രശ്നമുണ്ടാക്കാം. അതിനാൽ, ഡോക്ടറെ കണ്ട ശേഷം മാത്രം കഴിക്കുക.

വെറും വയറ്റിൽ തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രിയിൽ നന്നായി ഉറങ്ങാൻ പറ്റുന്നില്ലേ? ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ