
ബോളിവുഡ് നടി പരിനീതി ചോപ്ര താൻ എന്താണ് കഴിക്കുന്നതെന്നും ആരോഗ്യകരമായ ജീവിതശൈലി എങ്ങനെ നിലനിർത്തുന്നു എന്നതിൻ്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ദിവസവും കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് താരം അടുത്തിടെ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
കാപ്പി നല്ലൊരു പ്രഭാതഭക്ഷണമല്ല... ആദ്യം വെള്ളം, പിന്നെ കാപ്പി. നല്ലത്, ആദ്യം വെള്ളം, ഭക്ഷണം കഴിക്കുക, എന്നിട്ട് കാപ്പി കുടിക്കുക. ഇങ്ങനെ ചെയ്തില്ലെങ്കിൽ ഇത് കുടലിനെയും ഹോർമോൺ ബാലൻസിനെയും കോർട്ടിസോളിനെയും ബാധിക്കുമെന്നും അവർ പോസ്റ്റിൽ പറയുന്നു. രാവിലെ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഒഴിഞ്ഞ വയറ്റിൽ കാപ്പി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാനും പിന്നീട് തകരാറിലാകാനും ഇടയാക്കുമെന്നും അവർ പറയുന്നു. മാത്രമല്ല, കാപ്പിയിലെ അസിഡിറ്റി അസ്വസ്ഥത, ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ വയറ് വീർക്കൽ എന്നിവയ്ക്ക് കാരണമാകും.
കാപ്പി ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ആമാശയത്തിലെ ആസിഡിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ദഹനത്തെ സഹായിക്കുകയും ആസിഡ് റിഫ്ലക്സിലേക്ക് നയിച്ചേക്കാം.
വണ്ണം കുറയ്ക്കാൻ ഓട്സ് ; കഴിക്കേണ്ട വിധം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam