തെറ്റായ രോഗനിർണയം, ശസ്ത്രക്രിയകളിലൂടെ രണ്ട് സ്തനങ്ങളും നീക്കം ചെയ്തു, തുടർച്ചയായി കീമോതെറാപ്പിയും; ദുരനുഭവത്തെ കുറിച്ച് യുവതി പറയുന്നത്

By Web TeamFirst Published Jan 4, 2020, 2:23 PM IST
Highlights

ശസ്ത്രക്രിയകളിലൂടെ രണ്ട് സ്തനങ്ങളും നീക്കം ചെയ്തു. ഒരു വർഷം കഴിഞ്ഞപ്പോഴാണ് തന്റെ ബയോപ്സി റിസൽട്ട് തെറ്റായി വ്യഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായതെന്ന് സാറ പറയുന്നു.

25–ാം വയസ്സിലാണ് സാറ ബോയ്‌‌ലി എന്ന യുവതി കീമോ തെറാപ്പിയ്ക്കും, സ്തന ശസ്ത്രക്രിയയ്ക്കും വിധേയയായത്. ഒരു വർഷം കഴിഞ്ഞപ്പോഴാണ് രോഗനിർണ്ണയം സാറ തിരിച്ചറിയുന്നത്.  സ്തനാർബുദമാണെന്ന രോഗനിർണ്ണയത്തെത്തുടർന്ന് സാറയ്ക്ക് സ്തനങ്ങൾ നീക്കം ചെയ്യേണ്ടി വന്നു. തനിക്കുണ്ടായ ആ ദുരനുഭവത്തെ കുറിച്ച് സാറ പറയുന്നത് ഇങ്ങനെ...

തുടർച്ചയായി കീമോതെറാപ്പി ചെയ്യേണ്ടി വന്നു. ശസ്ത്രക്രിയകളിലൂടെ രണ്ട് സ്തനങ്ങളും നീക്കം ചെയ്തു. ഒരു വർഷം കഴിഞ്ഞപ്പോഴാണ് തന്റെ ബയോപ്സി റിസൽട്ട് തെറ്റായി വ്യഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായതെന്ന് സാറ പറയുന്നു. 2016ലാണ് ഡോക്ടർമാർ തനിക്ക് ബ്രസ്റ്റ് കാൻസറാണെന്ന് സ്ഥിരീകരിച്ചത്. തുടർച്ചയായി കീമോ ചെയ്യുകയും രണ്ടു സ്തനങ്ങളും നീക്കം ചെയ്യുകയും ചെയ്തു.

2017 ൽ റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോക്ടർമാരാണ് സാറയുടെ രോഗനിർണ്ണയം തെറ്റായിരുന്നുവെന്ന് കണ്ടെത്തിയത്. തെറ്റായ രോഗനിർണ്ണയത്തെത്തുടർന്ന് പലതവണ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കേണ്ടി വന്നുവെന്നും സാറ പറഞ്ഞു.

ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം ഇംഗ്ലണ്ടിലെ സ്റ്റോക്ക് ഓൺ ട്രെന്റിലാണ് താമസമെന്നും സാറ പറയുന്നു. 7 വയസ്സുകാരൻ റ്റെഡി, 13 മാസം പ്രായമുള്ള ലൂയിസ് എന്നിങ്ങനെ രണ്ടു മക്കളാണ് സാറ–സ്റ്റീവൻ ദമ്പതികൾക്കുള്ളത്. ലൂയിസ് ജനിച്ച് മാസങ്ങൾ കഴിഞ്ഞപ്പോഴാണ് ക്യാൻസർ രോ​ഗമാണെന്ന് ഡോക്ടർമാർ തെറ്റായ രോഗനിർണ്ണയം നടത്തിയതെന്നും സാറ പറഞ്ഞു.

ഡോക്ടർമാർ ക്യാൻസർ ആണെന്ന് പറഞ്ഞപ്പോൾ വളരെ അസാധാരണമായാണ് അനുഭവപ്പെട്ടത്. ചികിത്സയുടെ ഭീകര ദിനങ്ങൾ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടപ്പോൾ ഒരു രോഗവുമില്ലെന്ന് തിരിച്ചറിയുക. ശാരീരിക വിഷമതകളേക്കാൾ എന്നെ  അലട്ടിയത് മാനസിക വിഷമങ്ങളായിരുന്നു. ഇത്തരത്തിൽ തെറ്റായ രോഗനിർണ്ണയം ചെയ്യുന്നവർ ഓരോ ആളുകളുടെയും ജീവൻ വച്ചാണ് കളിക്കുന്നത്. ചിലർ ഭാഗ്യംകൊണ്ടു രക്ഷപെടുന്നു എന്നുമാത്രം - സാറ പറയുന്നു.

ഇത്തരം ‌അബദ്ധങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ ആശുപത്രികളിൽ  ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് പോലെയുള്ള സാങ്കേതിക വിദ്യകൾ കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമാണെന്നും സാറ പറയുന്നു. തെറ്റായ രോഗനിർണ്ണയം നടത്തിയ ആശുപത്രിക്കെതിരെ നിയമ നടപടികൾക്കൊരുങ്ങുകയാണ് സാറ ഇപ്പോൾ.

 

 

click me!