മരുന്ന് വില ഉയർത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനം; ഈ മരുന്നിനെയെങ്കിലും വെറുതെ വിട്ട് കൂടെ...

By Dr Lalitha AppukuttanFirst Published Dec 17, 2019, 4:59 PM IST
Highlights

ജീവൻ രക്ഷാമരുന്നുകളിൽ ഏറ്റവും പ്രധാനമായ  പ്രിഡെനിസൊളോണന്റെ ഇപ്പോഴത്തെ വില ഒന്നിന് വെറും 70 പെെസയാണ്. അത് പോലെ ഫ്യൂറോസെമൈഡിന് 80 പെെസയും ബെൻസി പെൻസിലിന് അഞ്ച് രൂപയും.

അവശ്യ മരുന്നുകളുടെ വില മോദി സർക്കാർ വർധിപ്പിക്കാനുള്ള തീരുമാനത്തിലാണ്. ചില അവശ്യ മരുന്നുകളുടെ വില 50 ശതമാനമാണ് കേന്ദ്ര സർക്കാർ വർധിപ്പിക്കാൻ തീരുമാനിച്ചത്. ഇടിവെട്ടിയവന്റെ കാലിൽ പാമ്പു കടിച്ച അവസ്ഥ. രോ​ഗം കൂടുതലും ഉണ്ടാകുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരിലാണ് എന്ന സത്യം മോദി ​ഗവൺമെന്റിന് ഇപ്പോഴും മനസിലാകാത്തത് കൊണ്ടാണ് ഈ തീരുമാനം.

 ഇവിടെ സൂക്ഷമമായ പരിശോധനയിൽ ഒരു കാര്യം മനസിലാകും. ജീവൻ രക്ഷാമരുന്നുകളിൽ ഏറ്റവും പ്രധാനമായ  പ്രിഡെനിസൊളോണന്റെ ഇപ്പോഴത്തെ വില ഒന്നിന് വെറും 70 പെെസയാണ്. അത് പോലെ ഫ്യൂറോസെമൈഡിന് 80 പെെസയും ബെൻസി പെൻസിലിന് അഞ്ച് രൂപയും.

ഈ ഒരു റോക്ക് ബോട്ടം വിലയിൽ കമ്പനികൾക്ക് ബൾക്ക് സെയിൽസ് നടത്തിയാലും വലിയ ലാഭം കിട്ടാത്ത അവസ്ഥയിൽ അവർ ഈ മരുന്നുകളുടെ ഉത്പാദനം നിൽക്കാൻ സാധ്യതയുണ്ട്. അത് തന്നെയാണ് ദര്‍ഘാസ് ക്ഷണിച്ചിട്ടും മരുന്ന് കമ്പനികൾ മാറിനിൽക്കുന്നതിന്റെ രഹസ്യം.  

ഈ ഘട്ടത്തിലായിരിക്കണം മരുന്ന് വില ഇരട്ടിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചതെന്ന് വേണം കരുതാൻ. എന്തായാലും പാവങ്ങൾക്ക് വില കുറച്ച് മരുന്ന് ലഭ്യമാകുന്ന നടപടിയിലേക്ക് കേരളത്തിലെ ആരോ​ഗ്യമന്ത്രിയുടെ ഇടപെടൽ എന്ത് കൊണ്ടും സ്വാ​ഗതാർഹം തന്നെ. LIFE SAVING MEDICINE ആയി ഉപയോ​ഗിക്കുന്ന പ്രിഡെനിസൊളോണനെങ്കിലും വെറുതെ വിട്ട് കൂടെ...

കടപ്പാട്:
ഡോ. ലളിത അപ്പുക്കുട്ടൻ
നാച്ചുറോപ്പതി വിഭാഗം മേധാവി,
നിംസ് മെഡിസിറ്റി.

click me!