Latest Videos

മാസ്ക് ധരിക്കാതെ ഫേസ് ഷീല്‍ഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഡോ. മനോജ് പറയുന്നു

By Web TeamFirst Published Nov 6, 2020, 9:20 PM IST
Highlights

കൊവിഡ് പോലുള്ള രോഗങ്ങൾ വളരെ ചെറിയ കണികകൾ വഴി പകരുന്നവയാണ്. രോഗമുള്ളയാളുമായി അടുത്ത് സമ്പർക്കമുണ്ടായാൽ ശ്വസിക്കുന്ന വായുവിലൂടെ അതകത്ത് കടക്കും. ഫേസ് ഷീൽഡ് മാത്രം കൊണ്ട് അത് തടയാനാവില്ലെന്ന് ഡോ. മനോജ് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. 

ലോകമെങ്ങും കൊവിഡിന്റെ ഭീതിയിലാണ്. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, സാനിറ്റെെസർ ഉപയോ​ഗിക്കുക എന്നുള്ളതാണ് കൊറോണയെ പ്രതിരോധിക്കാനുള്ള പ്രധാനപ്പെട്ട ചില മാർ​ഗങ്ങൾ. കൊറോണയുടെ വരവോടെ മാസ്ക് പ്രധാനമായി മാറിയിരിക്കുകയാണ്. 

എന്നാൽ, ഈ കൊവിഡ് കാലത്ത്  മാസ്ക് ധരിക്കാതെ പുറത്തിറങ്ങാൻ സാധിക്കില്ല. എന്നാൽ ചിലരെങ്കിലും മാസ്ക് ധരിക്കാൻ വിമുഖത കാട്ടുന്നുണ്ട്. മാസ്ക് ധരിക്കാതെ ഫേസ് ഷീൽഡ് ധരിച്ച് പുറത്തിറങ്ങുന്ന നിരവധി പേരുണ്ട്. മാസ്ക് ധരിക്കാതെ ഫേസ് ഷീൽഡ് ധരിച്ച് പുറത്തിറങ്ങുന്നവരോട് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. മനോജ് വെള്ളനാടിന് പറയാനുള്ളത് ഇതാണ്.

കൊവിഡ് പോലുള്ള രോഗങ്ങൾ വളരെ ചെറിയ കണികകൾ വഴി പകരുന്നവയാണ്. രോഗമുള്ളയാളുമായി അടുത്ത് സമ്പർക്കമുണ്ടായാൽ ശ്വസിക്കുന്ന വായുവിലൂടെ അതകത്ത് കടക്കും. ഫേസ് ഷീൽഡ് മാത്രം കൊണ്ട് അത് തടയാനാവില്ലെന്ന് ഡോ. മനോജ് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. 

ഡോ. മനോജിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴേ ചേർക്കുന്നു...

മാസ്കിന് പകരം ഫേസ് ഷീൽഡ് വച്ചു പൊതുയിടങ്ങളിൽ യഥേഷ്ടം ഇടപെടുന്ന നിരവധി പേരെ കുറച്ചു ദിവസങ്ങളായി കാണുന്നുണ്ട്. സൈക്ലിംഗിന് പോകുന്നവർ, കടകളിൽ സാധനമെടുത്ത് കൊടുക്കുന്നവർ, ഹോട്ടൽ സപ്ലയർ അങ്ങനെ പലരെയും.
ഇന്നും രണ്ടുപേരെ കണ്ടു. അവർ ജിമ്മിൽ നിന്നും ഇറങ്ങി വരികയാണ്. ശരീരം കണ്ടാലറിയാം ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധയുള്ളവരാണെന്ന്. കൂടാതെ, കൊറോണയെ തടയാനായി സ്റ്റീൽബേഡിൻ്റെ കട്ടിയുള്ള ഫേസ് ഷീൽഡും മുഖത്ത് വച്ചിട്ടുണ്ട്. 

പക്ഷെ, മാസ്ക് മാത്രമില്ല!

ഇതുപോലെ, മാസ്കിനു പകരം ഫേസ് ഷീൽഡ് വച്ചു പൊതുയിടങ്ങളിൽ യഥേഷ്ടം ഇടപെടുന്ന നിരവധി പേരെ കുറച്ചു ദിവസങ്ങളായി കാണുന്നുണ്ട്. സൈക്ലിംഗിന് പോകുന്നവർ, കടകളിൽ സാധനമെടുത്ത് കൊടുക്കുന്നവർ, ഹോട്ടൽ സപ്ലയർ അങ്ങനെ പലരെയും.
ഇങ്ങനെ മാസ്കിന് പകരം ഫേസ് ഷീൽഡ് വയ്ക്കുന്നവരും അവരെ അതിനനുവദിക്കുന്നവരും മനസിലാക്കേണ്ടത്,
1.ജിം, പൊതുഭക്ഷണശാലകൾ ഒക്കെ കൊവിഡ് പകരാൻ ഏറ്റവും സാധ്യതയുള്ള ഇടങ്ങളാണ്. ഒരാൾ സാധാരണയേക്കാളധികം സ്രവ കണികകളും രോഗബാധയുണ്ടെങ്കിൽ അണുക്കളെയും പുറന്തള്ളാൻ സാധ്യതയുള്ള ഇടങ്ങളാണ്.
2. കൊവിഡ് പോലുള്ള രോഗങ്ങൾ വളരെ ചെറിയ കണികകൾ വഴി പകരുന്നവയാണ്. രോഗമുള്ളയാളുമായി അടുത്ത് സമ്പർക്കമുണ്ടായാൽ ശ്വസിക്കുന്ന വായുവിലൂടെ അതകത്ത് കടക്കും. ഫേസ് ഷീൽഡ് മാത്രം കൊണ്ട് അത് തടയാനാവില്ല.
3. നിങ്ങൾ തന്നെ ചിന്തിച്ചു നോക്കൂ, അന്തരീക്ഷം നിറയെ പൊടിപടലമാണ്, ഒരു ഫേസ് ഷീൽഡ് മാത്രം വച്ചാൽ ആ പൊടി നിങ്ങൾക്ക് ശ്വസിക്കാതിരിക്കാനാവുമോയെന്ന്. ഇല്ലല്ലോ. അതിനേക്കാൾ എത്രയോ മടങ്ങ് ചെറിയ സ്രവകണികകളെ പിന്നെങ്ങനെ അത് തടയും?
4. ഫേസ് ഷീൽഡിന് കൊവിഡ് പകർച്ച തടയാൻ കാര്യമായ ശേഷിയില്ലാന്ന് CDC തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ, മാസ്കിൻ്റെ കൂടെ അതുപയോഗിക്കുന്നത് രോഗീപരിചരണം നടത്തുന്ന ആരോഗ്യപ്രവർത്തകർക്ക് കുറച്ചു ഗുണപ്രദമാണ്.
5. പറഞ്ഞ് വന്നത്, ആരോഗ്യപ്രവർത്തകരല്ലാ, ഇനിയാര് ഫേസ് ഷീൽഡ് ഉപയോഗിച്ചാലും മാസ്ക് വച്ചിട്ടില്ലെങ്കിൽ അതിൻ്റെ ഗുണമുണ്ടാവില്ലായെന്ന്..
6. ഇനി ഫേസ് ഷീൽഡ് മാത്രമായി ഉപയോഗിക്കാൻ പറ്റുന്ന ഏക സന്ദർഭം, എൻ്റെയറിവിൽ വീട്ടിലെ മാറാല അടിക്കുമ്പോഴാണ്.. ദാ ഈ പടത്തിലെ പോലെ.. 
So guys, be careful. Please take care 
മനോജ് വെള്ളനാട്

 

click me!