
ലോകം മറ്റൊരു മഹാമാരിയെ നേരിടാൻ തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 73ാംമത് വേൾഡ് ഹെൽത്ത് അസംബ്ളിയുടെ വെർച്വൽ യോഗത്തിലാണ് ലോകാരോഗ്യ സംഘടന ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
ആരോഗ്യസംരക്ഷണ സേവനങ്ങൾ വികസിപ്പിക്കുന്നതിൽ ഓരോ രാജ്യവും വേണ്ടത്ര ശ്രദ്ധ ചെലുത്തിയാൽ മാത്രമേ സുസ്ഥിരമായ ഒരു ലോകത്തിന്റെ അടിത്തറ സാധ്യമാകൂ എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ആരോഗ്യ പരിപാലനത്തിൽ മികച്ച സംവിധാനങ്ങളുളള രാജ്യങ്ങൾക്ക് കൊവിഡ് രോഗത്തെ ഫലപ്രദമായി നേരിടുന്നതിനും അതിജീവിക്കുന്നതിനും കഴിഞ്ഞതായി ലോകാരോഗ്യ സംഘടന വിലയിരുത്തി.
പല രാജ്യങ്ങളും കൊറോണയെ ചെറുത്തുനിന്നത് ചെറിയ കാര്യമല്ല. വാക്‌സിന്‍ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളിലും രാജ്യങ്ങള്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വാക്‌സിന്റെ ലഭ്യതയും തീര്‍ച്ചയായും ഉറപ്പാക്കണമെന്ന് ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു.
ജലദോഷപ്പനിയുടെ ലക്ഷണങ്ങളുമായി എത്തി; മനുഷ്യരില്‍ അപൂര്‍വമായ പന്നിപ്പനി സ്ഥിരീകരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam