കൊവിഡിനെ പ്രതിരോധിക്കാന്‍ ആവി പിടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, മുന്നറിയിപ്പുമായി ഡോക്ടറുടെ കുറിപ്പ്

By Web TeamFirst Published Jul 2, 2021, 6:34 PM IST
Highlights

അഞ്ചും ആറും നേരം വെട്ടി തിളക്കുന്ന ആവി മൂക്കിനുള്ളിലേക്ക് വലിച്ചു കയറ്റിയാൽ മൂക്കിനുള്ളിലെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത രോമകൂപങ്ങൾ കരിഞ്ഞുപോകും. അങ്ങനെ കരിയുന്നത് കൊവിഡ് വരാനുള്ള സാധ്യത കൂട്ടുക മാത്രമേ ചെയ്യുകയുള്ളൂ. 

കൊവിഡിനെ പ്രതിരോധിക്കാന്‍ ദിവസവും അഞ്ചും ആറും തവണ ആവി പിടിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഡോക്ടറുടെ കുറിപ്പ്. ഇതു ഗുണത്തേക്കാളേറെ ദോഷമാണു വരുത്തിവയ്ക്കുകയെന്ന് ഐഎംഎ സോഷ്യല്‍ മീഡിയ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്ററായ ഡോ. സുല്‍ഫി നൂഹു ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. 

അഞ്ചും ആറും നേരം വെട്ടി തിളക്കുന്ന ആവി മൂക്കിനുള്ളിലേക്ക് വലിച്ചു കയറ്റിയാൽ മൂക്കിനുള്ളിലെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത രോമകൂപങ്ങൾ കരിഞ്ഞുപോകും. അങ്ങനെ കരിയുന്നത് കൊവിഡ് വരാനുള്ള സാധ്യത കൂട്ടുക മാത്രമേ ചെയ്യുകയുള്ളൂ. ഈ മൈക്രോസ്കോപിക് രോമകൂപങ്ങൾ മൂക്കിനകത്തുള്ള സ്രവത്തെയും വായുവിനെയും ചലിപ്പിക്കാൻ സഹായിക്കുന്നതാണെന്ന് ഡോ. സുല്‍ഫി പറഞ്ഞു.

‍ഡോക്ടറുടെ കുറിപ്പ് വായിക്കാം...

"ആവി " ആവിയായി പോകട്ടെ❗
--------------------------------------------
"ഓം ഹ്രീം ക്കുട്ടിച്ചാത്തൻ'.
ആവിയെല്ലാം വെറും ആവിയായി പോകട്ടെ.
മനസ്സ് തുറന്നു പ്രാർത്ഥിച്ചതാ.
ആരും അങ്ങനെ പ്രാർത്ഥിച്ചു പോകും.
 സത്യം.
ഓ പി യിൽ ഇന്നലെയും കൂടി കണ്ടു, മൂക്കിൻറെ ഉള്ളുവരെ പൊള്ളിച്ചെത്തിയ യുവതിയെ.
ആവി പിടിച്ച് തകർത്തതാ,കോവിഡ് വരാതിരിക്കാൻ!
കാണുന്ന കാഴ്ചകൾ  അങ്ങനെയാണ്. ദിവസവും അഞ്ചും ആറും   നേരം ആവിപിടിക്കൽ .
അതും വെട്ടി തിളക്കുന്ന വെള്ളത്തിൽ പൊട്ടും പൊടിയുമൊക്കിയിട്ട് ഒരു 
"സമീകൃത ആവി"
ഇങ്ങനെ ആവി പിടിച്ചാൽ കോവിഡ് വരില്ലത്രേ!
അഞ്ചും ആറും നേരം ഈ വെട്ടി തിളക്കുന്ന ആവി മൂക്കിനുള്ളിലേക്ക് വലിച്ചു കേറ്റിയാൽ മൂക്കിനുള്ളിലെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത രോമകൂപങ്ങൾ കരിഞ്ഞുപോകും .
അങ്ങനെ കരിയുന്നത് കോവിഡ് വരാനുള്ള സാധ്യത കൂട്ടുക മാത്രമേ ചെയ്യുകയുള്ളൂ.
ഈ മൈക്രോസ്കോപിക് രോമകൂപങ്ങൾ മൂക്കിനകത്തുള്ള സ്രവത്തെയും ,വായുവിനെയും  ചലിപ്പിക്കാൻ സഹായിക്കുന്നതാണ്.
ആ രോഗപ്രതിരോധശേഷിയും കൂടെ കുറച്ചാൽ കോവിഡ് മാത്രമല്ല മറ്റ് അസുഖങ്ങളും വരുവാനുള്ള സാധ്യത കൂടുകയേയുള്ളൂ.
ഡോക്ടർ നിർദ്ദേശിക്കുകയാണെങ്കിൽ മരുന്നുകൾ ഉപയോഗിച്ചൊ  അല്ലാതെയോ ഒരു നേരം ആവി പിടിക്കാം.
ആവി പിടിച്ച് മൂക്കിനുള്ള് കരിച്ചാൽ  രോഗാണു "പറന്ന് "ശ്വാസകോശത്തിൽ കയറി പോകും.
 അതുകൊണ്ട് ആവി വെറും ആവിയായി പോകട്ടെ.
"ഓം ഹ്രീം കുട്ടിച്ചാത്തൻ."
✒️ഡോ .സുൽഫി നൂഹു

click me!