‌​ഗര്‍ഭനിരോധനത്തിന് സ്ഥിരമായി ഐ പില്‍ ഗുളികകള്‍ ഉപയോ​ഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

Web Desk   | Asianet News
Published : Jan 22, 2020, 05:27 PM ISTUpdated : Jan 22, 2020, 05:32 PM IST
‌​ഗര്‍ഭനിരോധനത്തിന് സ്ഥിരമായി ഐ പില്‍ ഗുളികകള്‍ ഉപയോ​ഗിക്കുന്നവരുടെ  ശ്രദ്ധയ്ക്ക്...

Synopsis

സ്ഥിരമായി ഐ പിൽ ഉപയോ​ഗിക്കുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. ഐ പില്‍ എപ്പോള്‍ ഉപയോഗിക്കണം, ആരെല്ലാം ഉപയോ​ഗിക്കാൻ പാടില്ല എന്നതിനെ കുറിച്ച് ഡോ. വീണ ജെ എസ് പറയുന്നു.  

എമര്‍ജന്‍സി ഗര്‍ഭനിരോധന മാര്‍ഗമാണ് ഐ പില്‍. സ്ഥിരമായി ഐ പിൽ ഉപയോ​ഗിക്കുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. ഐ പില്‍ എപ്പോള്‍ ഉപയോഗിക്കണം, ആരെല്ലാം ഉപയോ​ഗിക്കാൻ പാടില്ല എന്നതിനെ കുറിച്ച് ഡോ. വീണ ജെ എസ് പറയുന്നു.

 സ്തനാർബുദം ഉള്ളവർ, കൊളസ്ട്രോൾ കൂടുതൽ ഉള്ളവർ, ഹൃദ്രോഗം ഉള്ളവർ, പിത്താശയ രോഗമുള്ളവർ, രക്തം കട്ട പിടിക്കുന്ന രോഗങ്ങൾ ഉള്ളവർ, ബിപി ഉള്ളവർ എന്നിവർ  ഐ പിൽ ഉപയോഗിക്കരുത്. 

അപസ്മാരത്തിനു മരുന്നെടുക്കുന്നവരിലും, ചില ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നവരിലും മരുന്നുകളുടെ പ്രതിപ്രവർത്തനം കാരണം I pill പരാജയപ്പെട്ടേക്കാം. വിഷാദരോഗം ഉള്ളവർ ഉപയോഗിക്കാതിരിക്കുക.

ഗർഭനിരോധന മാർഗം പരാജയപ്പെട്ടാൽ, എത്രയും പെട്ടെന്ന് കഴിക്കുക. (72 മണിക്കൂറുകൾക്കുള്ളിൽ. പരാജയസാധ്യത കൂടുമെങ്കിലും മാക്സിമം 120 മണിക്കൂറുകൾക്കുള്ളിൽ വരെ കഴിക്കാം.)

 Routine മാർഗങ്ങൾ പരാജയപ്പെടുമ്പോൾ, ഉദാഹരണത്തിന് ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ ഗർഭനിരോധന ഗുളികകൾ കഴിക്കാൻ വിട്ടുപോകുമ്പോൾ, condom പൊട്ടിപ്പോയാൽ എന്നീ സാഹചര്യങ്ങളിലും, അവിചാരിതമായ ലൈംഗികബന്ധം സംഭവിക്കുമ്പോഴും ഉപയോഗിക്കാനുള്ള PLAN B Contraception മാത്രമാണ് I pill. 

കാരണം, high dose ഹോർമോൺ ആണ് ഇത്. ശരീരത്തിന് പുറത്തുനിന്നുള്ള ഹോർമോണുകൾ എത്ര തന്നെ safe എന്ന് പറഞ്ഞാലും ചില സൈഡ് എഫക്ടുകൾ ഉണ്ടാക്കും.

ദോഷവശങ്ങൾ...

സ്തനങ്ങൾക്ക് വേദന അനുഭവപ്പെടാം. ഇടവിട്ടുള്ള ബ്ലീഡിങ് ഉണ്ടാവാം. അടുത്ത period ചിലപ്പോൾ നേരത്തെയോ വൈകിയോ വരാവുന്നതാണ്. വൈകുന്നുവെങ്കിൽ ഉറപ്പായും pregnancy test ചെയ്യുക. I pill കഴിച്ചു ഒന്നുരണ്ടു മണിക്കൂറിനുള്ളിൽ ശർദി വരുന്നെങ്കിൽ, പരാജയ സാധ്യതയുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഡോസ് repeat ചെയ്യുക.
 
 Already ഗർഭധാരണം നടന്നിട്ടുണ്ടെങ്കിൽ, I pill കഴിച്ചിട്ട് യാതൊരു കാര്യവും ഇല്ല. I pill കഴിച്ചതുകൊണ്ട് ആ ഗർഭത്തിനു യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവില്ല. 

കടപ്പാട്; 
ഡോ.വീണാ ജെ എസ്
 

 

PREV
click me!

Recommended Stories

സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം
Health Tips: വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍