'തലച്ചോറിനെ ബാധിച്ചാൽ മരിക്കാനുള്ള സാധ്യത കൂടുതൽ' ; 15 കാരനെ ബാധിച്ച അപൂർവ രോ​ഗത്തെ പറ്റി ഡോ. സുൽഫി പറയുന്നു

Published : Jul 07, 2023, 03:15 PM ISTUpdated : Jul 07, 2023, 03:21 PM IST
'തലച്ചോറിനെ ബാധിച്ചാൽ മരിക്കാനുള്ള സാധ്യത കൂടുതൽ' ; 15 കാരനെ ബാധിച്ച അപൂർവ രോ​ഗത്തെ പറ്റി ഡോ. സുൽഫി പറയുന്നു

Synopsis

'തല‌ച്ചോറിലേക്ക് രോ​ഗം ബാധിച്ച് കഴിഞ്ഞാൽ മരിക്കാനുള്ള സാധ്യത കൂടുതലാണ്. വേനൽക്കാലത്താണ് ഈ രോ​ഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മലിനമായ വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക. മറ്റൊന്ന് തിളപ്പിച്ച വെള്ളം കുടിക്കാൻ ശ്രമിക്കുക...' -  ഐഎംഎ പ്രസിഡന്റ് ഡോ.സുൽഫി നൂഹു പറഞ്ഞു.

ആലപ്പുഴയിൽ അപൂർവ്വ രോഗം ബാധിച്ച് 15കാരൻ മരിച്ച വാർത്ത നാം കേട്ടതാണ്. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന രോഗം ബാധിച്ചതാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. 2017 ലാണ് ഇതിന് മുൻപ് ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം ബാധിച്ചയാളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 

നെഗ്‌ളേറിയ ഫൗലെരി എന്ന അമീബയാണ് ഈ അപൂർവ രോഗത്തിന് കാരണം. നെഗ്‌ളേറിയ ഫൗലെരി അമീബയുടെ സാന്നിധ്യമുള്ള നദികളിലോ തടാകങ്ങളിലോ ഇറങ്ങുമ്പോൾ മൂക്കിലൂടെ അണുക്കൾ ശരീരത്തിലെത്തിയാണ് സാധാരണയായി ഇത് ആളുകളിലേക്ക് പടരുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും വിദ​ഗ്ധർ പറയുന്നു. 

'അപൂർവമായി കാണപ്പെടുന്ന രോ​ഗമാണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് എന്നത്. മറ്റുള്ളവരിലേക്ക് പകരുന്ന ഒരു രോ​ഗമല്ല ഇത്. ഇത് വരെ വളരെ കുറച്ച് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ, ഈ രോ​ഗം തലച്ചോറിലേക്ക് ബാധിച്ച് കഴിഞ്ഞാൽ മരിച്ച് പോകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നുള്ളതാണ്. അത് കൊണ്ട് തന്നെ ചില മുൻകരുതലുകൾ ആവശ്യമാണ്. വളരെ ചെറിയൊരു അമീബയാണ് ഇത്. തല‌ച്ചോറിലേക്ക് രോ​ഗം ബാധിച്ച് കഴിഞ്ഞാൽ മരിക്കാനുള്ള സാധ്യത കൂടുതലാണ്. വേനൽക്കാലത്താണ് ഈ രോ​ഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മലിനമായ വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക. മറ്റൊന്ന് തിളപ്പിച്ച വെള്ളം കുടിക്കാൻ ശ്രമിക്കുക...' -  ഐഎംഎ പ്രസിഡന്റ് ഡോ.സുൽഫി നൂഹു പറഞ്ഞു.

ആലപ്പുഴയിൽ 15കാരൻ മരിച്ച‌തിന് പിന്നിൽ ഈ അപൂർവ രോ​ഗം

 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?