
നാരങ്ങ വെള്ളം മിക്കവരുടെയും ഇഷ്ട പാനീയമാണ്. ഇനി മുതൽ നാരങ്ങ വെള്ളത്തിൽ അൽപം ചിയ സീഡ് കൂടി ചേർത്ത് കുടിക്കുന്നത് പതിവാക്കു. ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ എന്നിവ അടങ്ങിയ ചിയ സീഡ് ദഹന ആരോഗ്യത്തിന് സഹായിക്കുന്നു. ആവശ്യമായ പോഷകങ്ങളാൽ സമ്പുഷ്ടമായ ചിയ സീഡ് നാരങ്ങ വെള്ളം വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
കുതിർത്ത ചിയാ സീഡ‍് നാരങ്ങ നീര് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ദഹനത്തിനും ഊർജ്ജ നില വർദ്ധിപ്പിക്കുന്നതിനും നല്ലതാണ്. ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താൻ സഹായിക്കുന്ന നാരങ്ങ ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ ടോക്‌സിനുകൾ നീക്കാനും ഏറെ ഗുണം നൽകുന്ന ഒന്നു കൂടിയാണ് ചിയ സീഡ്.
നാരങ്ങ വെള്ളത്തിൽ ചിയ സീഡ് ചേർക്കുന്നത് രുചി വർദ്ധിപ്പിക്കുക മാത്രമല്ല, വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ അളവ് നൽകുകയും രോഗപ്രതിരോധ പ്രവർത്തനത്തെ ശക്തമാക്കുകയും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ചിയ വിത്തുകളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയാൻ സഹായിക്കുകയും മൊത്തത്തിലുള്ള ദഹന ആരോഗ്യത്തിനും ഗുണം ചെയ്യും.
ചിയ വിത്തിൽ പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. വിശപ്പ് കുറയ്ക്കാനും ഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. നാരങ്ങയിൽ വിറ്റാമിൻ സി പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു. പ്രമേഹം നിയന്ത്രിക്കുന്നതിനും മികച്ച പാനീയമാണിത്. കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഒന്നര ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ചിയ സീഡ് ഇട്ട് കുതിർത്തുക. തലേന്ന് രാത്രി ഇത് ഇട്ടുവയ്ക്കാം. ഇത് പിറ്റേന്ന് കുതിർന്ന് വലുതാകും. ഇതിലേയ്ക്ക് അൽപം നാരങ്ങാനീരും തേനും ചേർക്കാം. മധുരം വേണ്ടാത്തവർക്ക് തേൻ ഒഴിവാക്കാം.
ഈ മഴക്കാലത്ത് പാമ്പുകൾ വീടിനുള്ളിൽ കയറുന്നത് തടയാനുള്ള ചില മാർഗങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam