രാത്രിയിൽ ഒരു ​ഗ്ലാസ് പാൽ കുടിച്ചാലുള്ള ​ഗുണം ഇതാണ്

Published : Mar 26, 2019, 11:01 PM IST
രാത്രിയിൽ ഒരു ​ഗ്ലാസ് പാൽ കുടിച്ചാലുള്ള ​ഗുണം ഇതാണ്

Synopsis

രാത്രിയിൽ ഒരു ​​​ഗ്ലാസ് പാൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. രാത്രി കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപേ പാൽ കുടിക്കുക. ദഹനം ശരിയായ രീതിയിൽ നടക്കാൻ പാൽ കുടിക്കുന്നത് സഹായിക്കും. മാത്രമല്ല മലബന്ധം തടയാനും നല്ലൊരു മരുന്നാണ് പാൽ. നല്ല ഉറക്കം കിട്ടാൻ പാൽ കുടിക്കുന്നത് സഹായിക്കും.  

രാത്രിയിൽ ഒരു ​ഗ്ലാസ് പാൽ കുടിക്കുന്നതിന്റെ ​ഗുണങ്ങൾ ചെറുതൊന്നുമല്ല. കുട്ടികളുടെ വളർച്ചയ്ക്കാവശ്യമായ കാത്സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയഡിൻ, വൈറ്റമിനുകളായ ബി2, ബി 12 എന്നീ ഘടകങ്ങളെല്ലാം പാലിൽ അടങ്ങിയിട്ടുണ്ട്. രാവിലെ ഒരു ​​ഗ്ലാസ് പാൽ കുടിച്ചാൽ ഉൻമേഷവും ഊർജ്ജവും ലഭിക്കുമെന്ന കാര്യം നമ്മുക്കറിയാം. 

രാത്രിയിൽ ഒരു ​​​ഗ്ലാസ് പാൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. രാത്രി കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപേ പാൽ കുടിക്കുക. ദഹനം ശരിയായ രീതിയിൽ നടക്കാൻ പാൽ കുടിക്കുന്നത് സഹായിക്കും. മാത്രമല്ല മലബന്ധം തടയാനും നല്ലൊരു മരുന്നാണ് പാൽ. നല്ല ഉറക്കം കിട്ടാൻ പാൽ കുടിക്കുന്നത് സഹായിക്കും.

പാലിലുള്ള അമിനോആസിഡായ ട്രൈപ്റ്റോഫാൻ ഉറക്കം സുഗമമാക്കാൻ സഹായിക്കും. ട്രൈപ്റ്റോഫാൻ സെറോടോണിൻ ആയി മാറി സന്തോഷവും ഉൻമേഷവും പ്രദാനം ചെയ്യുന്നുമുണ്ട്. ഈ സെറോടോണിൻ ഉറക്കത്തിന് സഹായിക്കുന്ന മെലാടോണിൻ ആയി മാറിയാണ് സുഖനിദ്ര പ്രദാനം ചെയ്യുന്നത്. ശരീരത്തിലെ ഷുഗർനില ക്രമീകരിച്ചു നിർത്താൻ പാൽ കുടിക്കുന്നത് ​ഗുണം ചെയ്യും. 

PREV
click me!

Recommended Stories

കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ