ഈ 4 ശീലങ്ങൾ മാറ്റിയാൽ അടിവയറ്റിലെ കൊഴുപ്പ് അകറ്റാം

Published : Mar 26, 2019, 07:58 PM ISTUpdated : Mar 26, 2019, 08:02 PM IST
ഈ 4 ശീലങ്ങൾ മാറ്റിയാൽ അടിവയറ്റിലെ കൊഴുപ്പ് അകറ്റാം

Synopsis

ടിവി കാണുമ്പോൾ പതിവായി എന്തെങ്കിലും സ്നാക്സ് കഴിക്കാറുണ്ടോ. സ്നാക്സ് കഴിക്കുമ്പോൾ അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് കൂടാതെ, ഫാറ്റി ലിവറിനും കാരണമായേക്കാമെന്നും പഠനങ്ങൾ പറയുന്നു. 

ക്യത്യമായി വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും കുടവയർ കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. വയറ് ചാടാൻ‌ പ്രധാനകാരണം ഭക്ഷണം മാത്രമല്ല. നിങ്ങളുടെ ചില ശീലങ്ങൾ വയർ ചാടാൻ കാരണമാകാറുണ്ട്. വയർ കൂടാനുള്ള കാരണമെന്താണെന്ന് മനസിലാക്കിയാൽ കുടവയർ വളരെ എളുപ്പം കുറയ്ക്കാം. 

വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്ഡോമിനൽ ഒബിസിറ്റി അഥവാ സെൻട്രൽ ഒബിസിറ്റി എന്ന് പറയുന്നത്. കുടവയർ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട നാല് ശീലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം....

ടിവി കാണുമ്പോൾ സ്നാക്സ് കഴിക്കരുത്...

സ്നാക്സ് കഴിക്കുന്നത് പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് നമുക്കറിയാം. ടിവി കാണുമ്പോൾ പതിവായി എന്തെങ്കിലും സ്നാക്സ് കഴിക്കാറുണ്ടോ. സ്നാക്സ് കഴിക്കുമ്പോൾ അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് കൂടാതെ, ഫാറ്റി ലിവറിനും കാരണമായേക്കാമെന്നും പഠനങ്ങൾ പറയുന്നു. 

സോഷ്യല്‍ മീഡിയയുടെ ഉപയോ​ഗം...

ഫേസ് ബുക്ക്, വാട്സ് ആപ്പ് പോലുള്ള സോഷ്യൽ മീഡിയയുടെ ഉപയോ​ഗം പൊണ്ണത്തടി, ബെല്ലി ഫാറ്റ് എന്നിവയ്ക്ക് കാരണമാകാമെന്നാണ് പഠനം പറയുന്നത്. ഹാര്‍വഡ് ഹെല്‍ത്ത് ബ്ലോഗ്‌ ആണ് ഈ പഠനം നടത്തിയത്. 

അത്താഴം വെെകി കഴിക്കുന്നത്...

രാത്രി ഭക്ഷണം വെെകി കഴിക്കുന്നത് കുടവയർ കൂട്ടാം. ഭക്ഷണം കഴിച്ച ഉടൻ കിടന്നുറങ്ങാൻ പോകുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഊർജമായി പോകാനുള്ള സാധ്യത ഇല്ലാതാകും. നേരെ മറിച്ച് കിടന്നുറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ പിന്നീടും നമ്മൾ ആക്റ്റീവായി  ഇരിക്കുന്നതിലൂടെ കൊഴുപ്പ് പെട്ടെന്ന് അലിഞ്ഞുപോകും. 

ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത്...

ശരീരഭാരം കുറയ്ക്കാൻ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നവരുണ്ട്. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നത് കൂടുതൽ ദോഷം ചെയ്യും. ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക് ഫാസ്റ്റ്. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നത് ശരീരത്തിലെ മെറ്റബോളിസം കുറയ്ക്കും. മാത്രമല്ല രാവിലെ കഴിക്കാതിരുന്നതിലൂടെ ഉച്ചയ്ക്ക് ഇരട്ടി ഭക്ഷണം കഴിക്കുകയും ചെയ്യും. ഇത് വയർ ചാടാൻ കാരണമാകുന്നു.


 

PREV
click me!

Recommended Stories

കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ