
ഈ കൊറോണ കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് പ്രതിരോധശേഷി കൂട്ടുക എന്നുള്ളത്. ശക്തമായ രോഗ പ്രതിരോധ ശേഷി ഉണ്ടെങ്കിൽ ഏതു രോഗത്തെയും തടയാൻ സാധിക്കും. രോഗപ്രതിരോധത്തിന് ജലാംശം നിലനിർത്തുന്നത് വളരെ നിർണായകമാണ്. നമ്മുടെ ശരീരത്തിലെ പോഷകങ്ങളുടെ വരവ് ഉറപ്പാക്കാൻ ദ്രാവകങ്ങൾക്ക് കഴിയും. അത് അണുബാധകളെ ചെറുക്കാൻ സഹായിക്കും.
മഞ്ഞളും ഇഞ്ചിയും ചേർത്തുള്ള സ്മൂത്തി ശരീരത്തിന്റെ പ്രതിരോധ ശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ സ്മൂത്തി കുടിക്കുന്നത് ഒരു പരിധി വരെ ജലദോഷം, ചുമ, അലർജി എന്നിവ തടയാൻ സഹായിക്കും.
ഇഞ്ചി...
ദഹനസംബന്ധമായ പ്രശ്നങ്ങൾക്കുള്ള ഒരു പരമ്പരാഗത പ്രതിവിധിയാണ് ഇഞ്ചി. ഇഞ്ചിയിലുളള ആന്‍റിഓക്സിഡന്‍റുകള്‍ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കുന്നതിന് സഹായിക്കുന്നു.
മഞ്ഞൾ...
മഞ്ഞളിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ വളരെ പ്രസിദ്ധമാണ്. മഞ്ഞൾ വീക്കം തടയാനും ജലദോഷവും ചുമയും മൂലമുണ്ടാകുന്ന അസ്വസ്ഥതകളെ ശമിപ്പിക്കാനും സഹായിക്കും. മഞ്ഞൾ ഒരു ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഏജന്റ് എന്നിവയായി പ്രവർത്തിക്കുന്നു.
മഞ്ഞളും ഇഞ്ചിയും ചേർത്തുള്ള ഈ സ്മൂത്തി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം....
ചേരുവകൾ...
മഞ്ഞൾ അര ടീസ്പൂൺ
ഇഞ്ചി 1 കഷ്ണം
പാൽ 1 കപ്പ്
പഴം 1 എണ്ണം
കറുവപ്പട്ട പൊടി 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം...
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും കൂടി ചേർത്ത് മിക്സിയിൽ പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. മധുരം താൽപര്യം ഉള്ളവർക്ക് അൽപം തേൻ ചേർക്കാവുന്നതാണ്. ആഴ്ചയിൽ രണ്ട് തവണ ഈ സ്മൂത്തി കുടിക്കാവുന്നതാണ്. രാവിലെ കുടിക്കുന്നതാണ് കൂടുതൽ ഫലപ്രദം.
മുഖത്തെ ചുളിവ് മാറാന്‍ തേൻ ഈ രീതിയിൽ ഉപയോഗിക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam