Latest Videos

ഭക്ഷണത്തിന‌് മുൻപ് വെള്ളം കുടിച്ചാൽ ശരീരഭാരം കുറയുമോ ?

By Web TeamFirst Published Mar 4, 2020, 2:19 PM IST
Highlights

ഭക്ഷണത്തിന് മുൻപ് രണ്ട് ​ഗ്ലാസ് വെള്ളം കുടിച്ചവരിൽ 12 ആഴ്ച കൊണ്ട് രണ്ടു കിലോയിലധികം ഭാരം കുറഞ്ഞതായി പഠനത്തിൽ തെളിഞ്ഞു.

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. കോശങ്ങളിലെ വിഷാംശം നീക്കം ചെയ്യാൻ വെള്ളം സഹായിക്കും. പ്രധാന ഭക്ഷണത്തിന‌് മുൻപ് രണ്ടു ഗ്ലാസ് വീതം വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നത്. 

ബ്ലാക്സ്ബർഗിലെ വിർജീനിയ ടെക്കിലെ കോളേജ് ഓഫ് അഗ്രിക്കൾച്ചർ ആൻഡ് ലൈഫ് സയൻസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹ്യൂമൻ ന്യൂട്രീഷൻ, ഫുഡ്സ് ആൻഡ് എക്സർസൈസിലുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഭക്ഷണത്തിന് മുൻപ് രണ്ട് ഗ്ലാസ് വെള്ളം വീതം കുടിച്ചവരിൽ 12 ആഴ്ച കൊണ്ട് രണ്ടു കിലോയിലധികം ഭാരം കുറഞ്ഞതായി പഠനത്തിൽ തെളിഞ്ഞു.

 48 പേരിൽ പഠനം നടത്തുകയായിരുന്നു. ഇവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. രണ്ടു ഗ്രൂപ്പുകളും കാലറി നിയന്ത്രിത ഭക്ഷണരീതി പിന്തുടരുകയും ചെയ്തു. ഒരു ​ഗ്രൂപ്പുകാർ ഭക്ഷണത്തിനു മുൻപ് രണ്ടു ഗ്ലാസ് വെള്ളം കുടിച്ചു.രണ്ടാമത്തെ ​ഗ്രൂപ്പുകാർക്ക് പ്രത്യേകിച്ച് ഒന്നും നൽകിയില്ല.  വെള്ളം കുടിക്കാത്ത ഗ്രൂപ്പിനെ അപേക്ഷിച്ച് ദിവസം രണ്ടു ഗ്ലാസ് വെള്ളം വീതം ഭക്ഷണത്തിനു മുൻപു കുടിച്ചവർക്ക് രണ്ടു കിലോയിലധികം ശരീരഭാരം കുറഞ്ഞതായി കണ്ടെത്താനായെന്ന് ​ഗവേഷകർ പറയുന്നു.

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. അമിതമായി വെള്ളം കുടിക്കുന്നതും ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് പറയുന്നു. ചെറിയ അളവിൽ പല തവണയായി
കുടിക്കുന്നതാണ് ഏറ്റവും നല്ലതെന്നും ​​​ഗവേഷകർ പറയുന്നു. 


 

click me!