
കോഫി കുടിക്കുന്നത് കായിക പ്രകടനം മെച്ചപ്പെടുത്തുമെന്ന് പഠനം. ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പഠനത്തിനായി യുകെയിലെ കോവെൻട്രി സർവകലാശാലയിലെ ഗവേഷകർ 19 പുരുഷന്മാരെയും 19 സ്ത്രീകളെയും തിരഞ്ഞെടുത്തു. രണ്ട് ഗ്രൂപ്പുകളായി വേർതിരിച്ചാണ് പഠനം നടത്തിയത്.
കാപ്പി കുടിച്ചവർക്ക് മറ്റുള്ളവരെക്കാൾ വേഗത്തിൽ ഓടുകയും 5 കിലോമീറ്റർ സൈക്ലിംഗിൽ ആദ്യം ഒൻപത് സെക്കന്റെങ്കിൽ കാപ്പി കുടിച്ച ശേഷം അത് ആറ് സെക്കന്റായും മെച്ചപ്പെട്ടു. പുരുഷന്മാരും സ്ത്രീകളും കോഫിയോട് സമാനമായി പ്രതികരിക്കുന്നുവെന്നും വ്യായാമത്തിന് മുമ്പ് കാപ്പി കുടിക്കുന്നത് കായികമായി കൂടുതൽ ഗുണം ചെയ്യുമെന്നുമാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.
ദിവസേന നാല് കപ്പ് കാപ്പി കുടിച്ചാല്‍ 64 ശതമാനം ശരീരത്തിനെ അലട്ടുന്ന രോഗങ്ങള്‍ തടയാന്‍ കഴിയുമെന്നും പഠനത്തിൽ പറയുന്നു. കോഫിയില്‍ അടങ്ങിയിരിക്കുന്ന കാഫീന്‍ എന്ന പദാര്‍ത്ഥം ആയുസ്സ് കൂട്ടാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു.