
ശരീരത്തിൽ സ്ഥിരമായി കുരുക്കൾ വരുന്നത് ഇന്ന് പലരുടെയും പ്രശ്നമാണ്. കുരുക്കൾ വന്നാൽ പലരും അത് പൊട്ടിക്കാറാണ് പതിവ്. തുടർച്ചയായി കുരു ഉണ്ടാകുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് ഡോ. രാജേഷ് കുമാർ പറയുന്നു.
സ്റ്റാഫൈലോകോക്കസ് (staphylococcus) എന്ന് വിളിക്കുന്ന വളരെ സാധാരണമായി കാണുന്ന ബാക്ടീരിയ ആണിത്. ഈ ബാക്ടീരിയ ആണ് നമ്മുടെ ശരീരത്തില്‍ ഇത്തരത്തിലുള്ള കുരുക്കളും പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതെന്ന് ഡോ. രാജേഷ് പറയുന്നു. ഈ ബാക്ടീരിയ എല്ലാവരുടെയും ശരീരത്തില്‍ ജീവിക്കുന്നുണ്ട്. മൂക്കിന്റെ വശത്തോ കക്ഷത്തിലോ ഇല്ലെങ്കില്‍ ശരീരത്തിലെ മടക്കുകളില്‍ എല്ലാം തന്നെ ഈ ബാക്ടീരിയ ഉണ്ടാകും.
ഇവിടെ മാത്രമല്ല നമ്മുടെ കുടലിലും ഈ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. staphylococcus auresu എന്ന ബാക്ടീരിയ നമുക്ക് ഗുണകരമാണ്. അപകടകരമായ ബാക്ടീരിയകള്‍ വളരാതിരിക്കുന്നതിന് ഈ ബാക്ടീരിയ സഹായിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
നമ്മുടെ വന്‍കുടലില്‍ closterium bacteria എന്ന അപകടകാരിയായ ബാക്ടീരിയകള്‍ വളരാതെ തടയുന്നത് staphylococcus ആണെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. അതായത് നമ്മുടെ ശരീരത്തിന് ഈ ബാക്ടീരിയ ഗുണകരവുമാണ് എന്നാല്‍ സൂക്ഷിച്ചില്ലെങ്കില്‍ ദോഷകരവുമാണ്.
സാധാരണഗതിയില്‍ ഇവ നമ്മുടെ ശരീരത്തിന് അകത്തേക്ക് അതായത് നമ്മുടെ തൊലി പുറത്ത് നില്‍ക്കും എന്നല്ലാതെ തൊലിയ്ക്ക് അകത്തേയ്ക്ക് ഇവ കയറാറില്ല. എന്നാല്‍ ഇവ തൊലിയ്ക്ക് അകത്തേക്ക് കയറിയാല്‍ മാത്രമാണ് നമ്മുടെ ശരീരത്തിന് അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്നും ഡോ. രാജേഷ് പറയുന്നു. ഇവ നമ്മുടെ തൊലിയില്‍ ചെറിയ മുറിവുകൾ ഉണ്ടായാല്‍ അവയിലൂടെ ഈ ബാക്ടീരിയകള്‍ ഉള്ളിലേക്കെത്തുമെന്നും അദ്ദേഹം പറയുന്നു.