കരൾ രോ​ഗങ്ങൾ തടയാൻ ഏറ്റവും മികച്ചത് ചായയോ കാപ്പിയോ; പഠനം പറയുന്നത്

By Web TeamFirst Published May 27, 2019, 10:58 AM IST
Highlights

കാപ്പി കുടിച്ചാൽ കരൾ രോ​ഗങ്ങൾ തടയാനാകുമെന്ന് പഠനം. കാപ്പി കുടിക്കുന്നതിലൂടെ ഫാറ്റി ലിവർ വരാതിരിക്കാനും സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു. നെതർലാന്റിലെ എംസി യൂണിവേഴ്സിറ്റി മെ‍ഡിക്കൽ സെന്ററിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

രാവിലെ എഴുന്നേറ്റ ഉടൻ ചൂടോടെ ഒരു ​ഗ്ലാസ് ചായയോ കാപ്പിയോ കുടിക്കുന്നവരാണ് നമ്മൾ. കാപ്പിയോ ചായയോ കുടിച്ചാൽ അത് ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമോ എന്ന ആശങ്കയും പലർക്കും ഉണ്ട്. കാപ്പി കുടിച്ചാൽ കരൾ രോ​ഗങ്ങൾ തടയാനാകുമെന്ന് പഠനം. കാപ്പി കുടിക്കുന്നതിലൂടെ ഫാറ്റി ലിവർ വരാതിരിക്കാനും സഹായിക്കുമെന്ന് നെതർലാന്റിലെ എംസി യൂണിവേഴ്സിറ്റി മെ‍ഡിക്കൽ സെന്ററിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. 

ഹെപ്പറ്റോളജി ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചു. 45 വയസ് കഴിഞ്ഞ 2,424 പേരിൽ പഠനം നടത്തുകയായിരുന്നു. യുഎസിൽ 50 ശതമാനം പേരും കരൾ സംബന്ധമായ രോ​ഗങ്ങൾ ബാധിച്ചാണ് മരിക്കുന്നതെന്ന് ​പഠനത്തിൽ പറയുന്നു. കോഫിയിൽ ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ക്യാൻസർ വരാതിരിക്കാനും കാപ്പി ഏറെ നല്ലതാണെന്ന് ​ഗവേഷകർ പറയുന്നു. 

കരൾ രോ​ഗങ്ങൾ തടയുക മാത്രമല്ല പാര്‍ക്കിന്‍സണ്‍സ്, ലൂയി ബോഡി ഡിമെന്‍ഷ്യ- എന്നീ അസുഖങ്ങളെ ചെറുക്കാന്‍ കാപ്പി സഹായിക്കുമെന്ന് ന്യൂജഴ്‌സി സ്റ്റെയ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നു. കാപ്പിയിലെ രണ്ട് ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്.

കാപ്പിയിലടങ്ങിയിരിക്കുന്ന 'കഫീന്‍' കോഫി ബീന്‍സിന്റെ പുറംഭാഗത്തുള്ള മെഴുകുരൂപത്തിലുള്ള പദാര്‍ത്ഥവുമായി കൂടിച്ചേര്‍ന്ന് തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നതില്‍ നിന്ന് രക്ഷപെടുത്തുന്നു. തലച്ചോറില്‍ അസാധാരണമായി കൊഴുപ്പടിയുന്നതാണ് പാര്‍ക്കിന്‍സണ്‍സിലേക്കും ലൂയി ബോഡി ഡിമെന്‍ഷ്യയിലേക്കും എത്തിക്കുന്നത്. കാപ്പിയിലടങ്ങിയിരിക്കുന്ന ഇ.എച്ച്.ടി എന്ന ഘടകം, തലച്ചോറില്‍ കൊഴുപ്പടിയുന്നത് തടയുന്നു. 
 

click me!