എപ്പോഴും ഫ്രിഡ്ജില്‍ വച്ച വെള്ളമാണോ കുടിക്കാറ്? എങ്കില്‍ നിങ്ങളറിയേണ്ടത്...

Published : Aug 11, 2023, 04:37 PM IST
എപ്പോഴും ഫ്രിഡ്ജില്‍ വച്ച വെള്ളമാണോ കുടിക്കാറ്? എങ്കില്‍ നിങ്ങളറിയേണ്ടത്...

Synopsis

ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്രകണ്ട് ഭീഷണിയാണെന്ന് പറയുക വയ്യ. ഇതിന് ചില ദോഷവശങ്ങളുണ്ട്. അതും ചിലരെയാണത് കാര്യമായും ബാധിക്കുക. അത്തരക്കാര്‍ക്ക് തണുത്ത വെള്ളം ഒഴിവാക്കാവുന്നതാണ്.

ചിലര്‍ എപ്പോഴും ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച വെള്ളം മാത്രമേ കുടിക്കൂ. ദാഹം എളുപ്പത്തില്‍ തീര്‍ക്കാനും പെട്ടെന്ന് സുഖം തോന്നാനുമെല്ലാം ആയിരിക്കും തണുത്ത വെള്ളത്തെ തന്നെ ഇങ്ങനെ എപ്പോഴും ആശ്രയിക്കുന്നത്. മാത്രമല്ല, ശീലമായിക്കഴിഞ്ഞാല്‍ അതില്‍ നിന്ന് പിന്നീട് മാറാനും എളുപ്പമല്ല. 

എപ്പോഴും ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച വെള്ളം മാത്രം കുടിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് ദോഷമുണ്ടെന്നും ഇങ്ങനെ ചെയ്യരുതെന്നും ധാരാളം പേര്‍ ഉപദേശിക്കുന്നത് നിങ്ങള്‍ കേട്ടിരിക്കും. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച വെള്ളം കുടിക്കുന്നതിന് അത്രമാത്രം ദോഷമുണ്ടോ? എന്താണ് ഈ വാദത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം?

ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്രകണ്ട് ഭീഷണിയാണെന്ന് പറയുക വയ്യ. ഇതിന് ചില ദോഷവശങ്ങളുണ്ട്. അതും ചിലരെയാണത് കാര്യമായും ബാധിക്കുക. അത്തരക്കാര്‍ക്ക് തണുത്ത വെള്ളം ഒഴിവാക്കാവുന്നതാണ്.

പ്രധാനമായും ജലദോഷം, തൊണ്ടവേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് തണുത്ത വെള്ളം കാരണമാകും. ഇത് ചിലരില്‍ കൂടുതലായി കാണാം. പൊതുവെ തന്നെ എപ്പോഴും ജലദോഷവും തൊണ്ടവേദനയും എളുപ്പത്തില്‍ ബാധിക്കുന്നവരുണ്ട്. അവരാണ് ശ്രദ്ധിക്കേണ്ടത്. അവര്‍ കഴിവതും സാധാരണ താപനിലയിലുള്ള വെള്ളമോ ചൂടുവെള്ളമോ തന്നെ കുടിക്കുന്നതാണ് നല്ലത്. 

അതുപോലെ തന്നെ നന്നായി തണുപ്പിച്ച വെള്ളം മാത്രം പതിവായി കുടിക്കുന്നത് ചിലരില്‍ ദഹനപ്രശ്നങ്ങളുമുണ്ടാക്കും. ഇതും നേരത്തെ സൂചിപ്പിച്ചത് പോലെ മുമ്പേ തന്നെ ദഹനപ്രശ്നങ്ങളുള്ളവരിലാണ് കൂടുതലും പ്രശ്നമുണ്ടാക്കുക. അതിനാല്‍ ഇക്കാര്യവും ശ്രദ്ധിക്കാം.

ഇനിയുള്ളൊരു പ്രശ്നം- തണുത്ത വെള്ളം വൃക്കകളെ ബാധിക്കുമെന്നതാണ്. ഭക്ഷണത്തിനൊപ്പം തണുത്ത വെള്ളം കുടിച്ചുകൊണ്ടിരിക്കുന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും 'റിസ്ക്' എന്ന് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ശില്‍പ അറോറ പറയുന്നു. എണ്ണമയമുള്ള, കൊഴുപ്പുള്ള ഭക്ഷണം ഉറച്ചുപോകാൻ തണുത്ത വെള്ളം കാരണമാകുമത്രേ. ഇത് ശരീരത്തിന്‍റെ ബാലൻസ് തെറ്റിക്കുന്നു. ഇതിനോട് അനുബന്ധമായാണ് വൃക്ക ബാധിക്കപ്പെടുന്നതെന്നും ശില്‍പ അറോറ വ്യക്തമാക്കുന്നു. 

എന്തായാലും ഫ്രിഡ്ജില്‍ വച്ച വെള്ളം കുടിക്കുന്നത് ശരീരത്തിന് ദോഷമാണെന്നതിന് ശാസ്ത്രീയമായ തെളിവുകള്‍ ഒന്നും തന്നെയില്ല. ആകെ ദഹനപ്രശ്നങ്ങളുള്ളവര്‍, ആരോഗ്യം പൊതുവില്‍ 'സെൻസിറ്റീവ്' ആയവര്‍ എന്നിവര്‍ തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നത് ഉചിതമായിരിക്കും.

Also Read:- ഗ്രീൻ ടീ പതിവായി കുടിക്കാറുണ്ടോ? എങ്കില്‍ അതില്‍ ഇവ കൂടി ചേര്‍ത്തുനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

Health Tips : ഉലുവ വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിഞ്ഞിരിക്കൂ
ഗ്രീൻ ടീ കുടിച്ചാൽ മോശം കൊളസ്ട്രോൾ കുറയുമോ?