രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്നത് കൊണ്ടുള്ള ​ഗുണമിതാണ്

Published : Dec 14, 2023, 09:40 PM ISTUpdated : Dec 14, 2023, 10:03 PM IST
രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്നത് കൊണ്ടുള്ള ​ഗുണമിതാണ്

Synopsis

പാലിൽ ട്രിപ്റ്റോഫാൻ എന്നറിയപ്പെടുന്ന അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു.  രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് ചെറു ചൂടുള്ള പാൽ കുടിക്കുന്ന സ്ത്രീകൾ മറ്റുള്ളവരെ അപേക്ഷിച്ച് നന്നായി ഉറങ്ങുന്നതായി അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തി.   

ശരീരത്തിനാവശ്യമായ നിരവധി പോഷകങ്ങൾ അടങ്ങിയ പാനീയമാണ് പാൽ.  ദിവസവും പാൽ കുടിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. പാലിലെ കാൽസ്യത്തിന്റെ സാന്നിധ്യം എല്ലിനും പല്ലിനും ആരോഗ്യം നൽകും. രാത്രിയിൽ ഇളംചൂടോടെ ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു.

പാലിൽ ട്രിപ്റ്റോഫാൻ എന്നറിയപ്പെടുന്ന അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു.  രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് ചെറു ചൂടുള്ള പാൽ കുടിക്കുന്ന സ്ത്രീകൾ മറ്റുള്ളവരെ അപേക്ഷിച്ച് നന്നായി ഉറങ്ങുന്നതായി അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തി. 

ദിവസവും പാൽ കുടിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകർ പറയുന്നു. പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, ട്രിപ്റ്റോഫാൻ എന്നിവയും പാലിൽ അടങ്ങിയിട്ടുണ്ട്. 

വർഷങ്ങളായി അസിഡിറ്റിക്കുള്ള ഒരു പരമ്പരാഗത പ്രതിവിധിയായി പാൽ ഉപയോ​ഗിച്ച് വരുന്നു. ആമാശയത്തിലെ അധിക ആസിഡിനെ നിർവീര്യമാക്കാനും അസിഡിറ്റിയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളിൽ നിന്ന് ആശ്വാസം നൽകാനും പാൽ സഹായിക്കും.

പാലിലെ പ്രോട്ടീനുകളും ലിപിഡുകളും മുടിയെ ശക്തിപ്പെടുത്തുന്നു. അതേസമയം കാൽസ്യം മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിൻ എ, ബി6, ബയോട്ടിൻ, പൊട്ടാസ്യം തുടങ്ങിയ മുടിക്ക് അനുയോജ്യമായ മറ്റ് പോഷകങ്ങളും പാലിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടിയെ മൃദുവും തിളക്കവുമായി നിലനിർത്താൻ സഹായിക്കുന്നു.

മറ്റൊന്ന്, പാൽ കുടിക്കുന്നത് ചർമ്മസംരക്ഷണത്തിന് സഹായകമാണ്. പാലിൽ വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നത് തടയാനും കൊളാജൻ മനോഹരമായ തിളക്കവും നൽകാനും സഹായിക്കും. പാലിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കുന്നു. 

മുഖം സുന്ദരമാക്കാൻ പപ്പായ ; ഇങ്ങനെ ഉപയോ​ഗിക്കൂ

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം