
ഫാസ്റ്റ് ഫുഡ് ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ഹോട്ടൽ ഭക്ഷണങ്ങൾ വിവിധ ദഹനപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. പുറത്ത് നിന്ന് ഭക്ഷണം കഴിച്ചശേഷം ചിലർക്ക് വയറിളക്കം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അങ്ങനെ വയറിളക്കം ഉണ്ടായാൽ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപ്പെടാം...
നാരങ്ങ വെള്ളം
വയറിളക്കം, ദഹന പ്രശ്നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള ശക്തമായ ആയുർവേദ പരിഹാരമാണ് നാരങ്ങ വെള്ളം. നാരങ്ങയിലെ സ്വാഭാവിക അസിഡിറ്റി ഭക്ഷണം നന്നായി ദഹിപ്പിക്കാനും ആമാശയത്തിലെ പിഎച്ച് സന്തുലിതമാക്കാനും സഹായിക്കുന്നു. വയറിളക്കം കുറയ്ക്കാൻ ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്.
ഇഞ്ചി ചായ
വയറിളക്കം തടയുന്നതിന് മികച്ച പ്രതിവിധിയാണ് ഇഞ്ചി. ഒരു കപ്പ് ചൂടുള്ള ഇഞ്ചി ചായ കുടൽ വീക്കം കുറയ്ക്കാനും മലബന്ധം ശമിപ്പിക്കാനും ഭക്ഷണം സുഗമമായി ദഹിപ്പിക്കാനും സഹായിക്കും. വയറിളക്കം ഉള്ളപ്പോൾ വെറുംവയറ്റിൽ ഇഞ്ചി ചായ കുടിക്കാവുന്നതാണ്.
ജീരക വെള്ളം
ജീരക വെള്ളം വയറിളക്കം ഉൾപ്പെടെയുള്ള ദഹന പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ഇത് മലബന്ധ തടയുന്നതിന് സഹായകമാണ്.
മോര്
വയറിളക്കം തടയുന്നതിന് പരമ്പരാഗത ആയുർവേദ മരുന്നാണ് മോര്. ഇവ കുടലിൻ്റെ നല്ല ബാക്ടീരിയ ബാലൻസ് പുനഃസ്ഥാപിക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ ദഹന വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്. കൂടാതെ, ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഒരു പോഷക പാനീയമാണ് മോര്.
കരിക്ക് വെള്ളം
കരിക്ക് വെള്ളം കുടിക്കുന്നത് വയറിളക്കം തടയുന്നതിന് സഹായിക്കുന്നു. ഇത് ഭാരം കുറയ്ക്കാനും കുടലിൻ്റെ ആരോഗ്യവും നിലനിർത്തുന്നതിനുള്ള മികച്ച പാനീയവുമാണ്.
പെരുംജീരകം വെള്ളം...
പെരുംജീരക വെള്ളം വയറുവേദന, മലബന്ധം എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു. കൂടാതെ, മലവിസർജ്ജനം നിയന്ത്രിക്കാൻ ഇത് സഹായിക്കും.
ഉയർന്ന കൊളസ്ട്രോൾ ; ലക്ഷണങ്ങൾ ഇവ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam