ഷുഗര്‍ കുറയ്ക്കാൻ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്ന്...

Published : Sep 04, 2023, 04:27 PM IST
ഷുഗര്‍ കുറയ്ക്കാൻ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്ന്...

Synopsis

പ്രധാനമായും ഡയറ്റിലൂടെയാണ് പ്രമേഹം നിയന്ത്രിക്കാനാവുക. സ്വാഭാവികമായും മധുരമാണ് ഏറ്റവുമധികം നിയന്ത്രിക്കേണ്ടത്. ഇതിന് പുറമെ മറ്റ് പല ഭക്ഷണ-പാനീയങ്ങളും ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ എല്ലാം ചെയ്യേണ്ടി വരാം.

പ്രമേഹം അഥവാ 'ഷുഗര്‍', നമുക്കറിയാം ഒരു ജീവിതശൈലീ രോഗമാണ്. എന്നുപറയുമ്പോള്‍ പലരും ഇതിനെ വളരെ നിസാരമാക്കി കണക്കാക്കാറുണ്ട്. അങ്ങനെയല്ല, പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ അത് പല വിധത്തിലുള്ള അനുബന്ധപ്രശ്നങ്ങളിലേക്കും നമ്മെ നയിക്കും. വളരെ ഗൗരവമുള്ള ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും വരെ ഇക്കൂട്ടത്തിലുണ്ടാകാം. 

അതിനാല്‍ തന്നെ പ്രമേഹം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും ഡയറ്റിലൂടെയാണ് പ്രമേഹം നിയന്ത്രിക്കാനാവുക. സ്വാഭാവികമായും മധുരമാണ് ഏറ്റവുമധികം നിയന്ത്രിക്കേണ്ടത്. ഇതിന് പുറമെ മറ്റ് പല ഭക്ഷണ-പാനീയങ്ങളും ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ എല്ലാം ചെയ്യേണ്ടി വരാം.

ഇതോടൊപ്പം തന്നെ പ്രമേഹം നിയന്ത്രിക്കാൻ ചിലതെല്ലാം ഡയറ്റിലുള്‍പ്പെടുത്തുകയുമാവാം. ഇത്തരത്തില്‍ ഷുഗര്‍ കുറയ്ക്കാനായി നമുക്കാശ്രയിക്കാവുന്നൊരു ചേരുവയാണ് ചുക്ക് (ഇഞ്ചി ഉണക്കിയത്). 

ആയുര്‍വേദ മരുന്നുകളിലെല്ലാം ചുക്ക് ചേരുവയായി വരാറുണ്ട്. അത്തരത്തില്‍ പരമ്പരാഗതമായി ഔഷധഗുണമുള്ള ഒന്നായിട്ടാണ് ചുക്ക് പരിഗണിക്കപ്പെടുന്നത്. 

ചുക്ക് പൊടിച്ചുവച്ച് അത് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തിയോ, ചായയില്‍ ചേര്‍ത്തോ എല്ലാം കഴിക്കുന്നതാണ് ഉചിതം. വളരെ എളുപ്പത്തില്‍ വീട്ടില്‍ വച്ചുതന്നെ തയ്യാറാക്കി, ഉപയോഗിക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. 

രക്തത്തിലെ ഗ്ലൂക്കോസ് നില കുറയ്ക്കാൻ ചുക്ക് സഹായിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. 'ജേണല്‍ ഓഫ് എത്നിക് ഫുഡ്സ്' എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തില്‍ വന്ന പഠനറിപ്പോര്‍ട്ട് ഇതിനുദാഹരണമാണ്. 

അതുപോലെ 'ന്യൂട്രിയന്‍റ്സ്' എന്ന പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനപ്രകാരം രക്തത്തിലെ ഷുഗര്‍ നിയന്ത്രിക്കുന്നതിന് ഇ‍ഞ്ചിക്ക് കൃത്യമായ പ്രവര്‍ത്തനപാത തന്നെയുണ്ടത്രേ. അതായത്, കാര്‍ബോഹൈഡ്രേറ്റ് കയറി രക്തത്തില്‍ ഗ്ലൂക്കോസ് നില അധികരിക്കുന്നതിന് കാരണമാകുന്ന എൻസൈമുകളെ ഇഞ്ചി തടയുമത്രേ. ഇതിലൂടെയാണ് ഷുഗര്‍ നിയന്ത്രിക്കാൻ ഇത് സഹായകമാകുന്നത്. 

ഇതിന് പുറമെ, ഇഞ്ചിയിലടങ്ങിയിരിക്കുന്ന 'ജിഞ്ചറോള്‍' എന്ന ഘടകം പേശികളിലേക്ക് ഗ്ലൂക്കോസ് ആകിരണം ചെയ്യപ്പെടുന്നതിന്‍റെ തോത് വര്‍ധിപ്പിക്കുന്നു. അങ്ങനെ വരുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിതമാകുന്നു. 

Also Read:- മുഖത്ത് ചുളിവുകള്‍ വീണാല്‍ അത് ഒരിക്കലും പരിഹരിക്കാനാകില്ലേ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ
ഫാറ്റി ലിവർ ഉള്ളവരാണോ ? ഈ എട്ട് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ