'അ‍ജ്ഞാതരോഗം ബാധിച്ച് 61 മരണം'; പരാതിയുമായി നാട്ടുകാര്‍

Published : Aug 06, 2022, 04:24 PM IST
'അ‍ജ്ഞാതരോഗം ബാധിച്ച് 61 മരണം'; പരാതിയുമായി നാട്ടുകാര്‍

Synopsis

ഒരു ചെറിയ ഗ്രാമത്തില്‍ തന്നെ ഇതേ രീതിയില്‍ 61 പേര്‍ മരിക്കുന്നു. കേള്‍ക്കുമ്പോള്‍ തന്നെ ഒരു കെട്ടുകഥ പോലെ തോന്നാം. എന്നാല്‍ സംഗതി സത്യമാണ്. 'അജ്ഞാതരോഗം' ബാധിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ 61 പേര്‍ മരിച്ച സംഭവത്തില്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാര്‍.

കാരണമറിയാതെ ആരോഗ്യസ്ഥിതി വഷളാവുകയും അവശനിലയിലാവുകയും ചെയ്യുന്നവര്‍, വൈകാതെ മരിച്ചുപോകുന്നു. ചിലരില്‍ ദേഹത്ത് അവിടവിടെ നീര് കാണാം. മറ്റ് പ്രകടമായ ലക്ഷണങ്ങളോ പ്രശ്നങ്ങളോ ഒന്നുമില്ല. ഇതുതന്നെ ആവര്‍ത്തിച്ച് സംഭവിക്കുന്നു. 

ഒരു ചെറിയ ഗ്രാമത്തില്‍ തന്നെ ഇതേ രീതിയില്‍ ( Unknown Illness )  61 പേര്‍ മരിക്കുന്നു. കേള്‍ക്കുമ്പോള്‍ തന്നെ ഒരു കെട്ടുകഥ പോലെ തോന്നാം. എന്നാല്‍ സംഗതി സത്യമാണ്. 'അജ്ഞാതരോഗം' ബാധിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ 61 പേര്‍ മരിച്ച ( Villagers Died ) സംഭവത്തില്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാര്‍.

ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ ഒരുള്‍നാടൻ ഗ്രാമത്തിലാണ് സംഭവം. 2020 മുതലിങ്ങോട്ടാണ് വിചിത്രമായ മരണപരമ്പര തുടങ്ങിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് വിഷയത്തില്‍ പരാതിയുമായി നാട്ടുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയത്. 

ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും അടക്കം 61 പേരാണത്രേ ആകെ മരിച്ചത്. ഇവരില്‍ പലരുടെയും കൈകാലുകളില്‍ നീര് കണ്ടിരുന്നുവെന്നും പരാതിയില്‍ പറയുന്നു. മറ്റ് പ്രകടമായ ലക്ഷണങ്ങളെ കുറിച്ചൊന്നും ( Unknown Illness )  അറിവില്ല. 

ഗ്രാമത്തില്‍ ലഭ്യമായിട്ടുള്ള കുടിവെള്ളത്തില്‍ മെറ്റലുകളുടെ അളവ് കൂടിയതാകാം ഈ മരണങ്ങള്‍ക്ക് പിന്നിലെ കാരണമെന്ന് അഭ്യൂഹമുണ്ട്. ഇതോടെ ഗ്രാമവാസികള്‍ വെള്ളമെടുക്കുന്ന സ്രോതസുകളില്‍ നിന്നെല്ലാം സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച് ഫലത്തിനായി കാത്തിരിക്കുകയാണ് ജില്ലാ ഭരണകൂടം. 

ഇവര്‍ വെള്ളമെടുക്കുന്ന ചില സ്രോതസുകളില്‍ ആര്‍സെനിക്, അയേണ്‍, ഫ്ളൂറൈഡ് എന്നിവയുടെ അളവ് കൂടുതലാണെന്നാണ് സംശയം. അങ്ങനെയാണെങ്കില്‍ പോലും പെട്ടെന്ന് ആളുകള്‍ മരിച്ചുപോകുന്ന തരത്തിലുള്ള ( Villagers Died ) സാഹചര്യമുണ്ടാകില്ല. 

ആകെ 130 കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളത്. ആയിരത്തിലധികം പേരുമുണ്ട്. ഇവരില്‍ വലിയൊരു വിഭാഗം പേരിലും മദ്യപാനശീലമുണ്ടെന്നും ഇതുമൂലം ഏതെങ്കിലും അസുഖങ്ങള്‍ ഇവരെ കടന്നുപിടിച്ചതാകാമെന്നും സംശയങ്ങളുയരുന്നുണ്ട്. ഇക്കാര്യത്തിലും വ്യക്തതയില്ല. 

വൃക്കസംബന്ധമായ പ്രശ്നങ്ങള്‍, മലേരിയ എന്നിവയെല്ലാം മൂലം ഗ്രാമത്തില്‍ മരണങ്ങള്‍ സമഭവിച്ചിട്ടുണ്ടെന്നും എന്തായാലും വിഷയത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും തന്നെയാണ് ഡില്ലാ മെഡിക്കല്‍ ആന്‍റ് ഹെല്‍ത്ത് ഓഫീസര്‍ ശ്വന്ത് ധ്രുവ് അറിയിച്ചിരിക്കുന്നത്. 

Also Read:- എപ്പോഴും പുഞ്ചിരിക്കുന്ന കുഞ്ഞ്; ഇത് അപൂര്‍വമായ രോഗാവസ്ഥ

PREV
Read more Articles on
click me!

Recommended Stories

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍