ബിപിയുള്ളവരില്‍ തണുപ്പുകാലമാകുമ്പോള്‍ സ്ട്രോക്ക് സാധ്യത കൂടുന്നു; ഒഴിവാക്കാൻ ചെയ്യേണ്ടത്...

Published : Dec 18, 2023, 04:44 PM IST
ബിപിയുള്ളവരില്‍ തണുപ്പുകാലമാകുമ്പോള്‍ സ്ട്രോക്ക് സാധ്യത കൂടുന്നു; ഒഴിവാക്കാൻ ചെയ്യേണ്ടത്...

Synopsis

തണുപ്പുകാലമാകുമ്പോള്‍ ബിപി മൂലം സ്ട്രോക്ക് വരാനുള്ള സാധ്യത വീണ്ടും ഉയരുകയാണ്. തണുപ്പുകാലത്ത് ബിപി ഒന്നുകൂടി വര്‍ധിക്കാൻ കൂടുതല്‍ അവസരമൊരുങ്ങുന്നതോടെയാണ് സ്ട്രോക്ക് സാധ്യതയും വര്‍ധിക്കുന്നത്.

ബിപി അഥവാ രക്തസമ്മര്‍ദ്ദം ഉയരുന്നത് ഹൃദയത്തിന് അപകടമാണെന്ന് ഏവര്‍ക്കുമറിയാം. ഹൃദയാഘാതം, മറ്റ് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, പക്ഷാഘാതം (സ്ട്രോക്ക്) എന്നിങ്ങനെയുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കുമെന്നതാണ് ബിപി ഉയരുന്നതിലെ വെല്ലുവിളി. 

തണുപ്പുകാലമാകുമ്പോള്‍ ബിപി മൂലം സ്ട്രോക്ക് വരാനുള്ള സാധ്യത വീണ്ടും ഉയരുകയാണ്. തണുപ്പുകാലത്ത് ബിപി ഒന്നുകൂടി വര്‍ധിക്കാൻ കൂടുതല്‍ അവസരമൊരുങ്ങുന്നതോടെയാണ് സ്ട്രോക്ക് സാധ്യതയും വര്‍ധിക്കുന്നത്. ഇത് ബിപിയുള്ളവര്‍ ഏറെ ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്.

തണുപ്പുകാലത്ത് ബിപിയടക്കം പലവിധ ഘടകങ്ങളും കൂടി ചേരുമ്പോഴാണ് സ്ട്രോക്ക് സാധ്യത വര്‍ധിക്കുന്നത്. അന്തരീക്ഷ താപനിലയില്‍ വ്യതിയാനം വരുന്നത് ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെ പല രീതിയില്‍ പ്രശ്നത്തിലാക്കുകയോ പ്രതിസന്ധിയിലാക്കുകയോ ആണ്. ഇതാണ് സ്ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുന്നതായി മനസിലാക്കുന്നത്. ഇതില്‍ ബിപി തന്നെ ഏറ്റവും വലിയ വില്ലൻ. ഇതിനൊപ്പം സീസണല് ഡിപ്രഷൻ (തണുപ്പുകാലത്തുണ്ടാകുന്ന വിഷാദരോഗം), മൂഡ് സ്വിംഗ്സ്, മറ്റ് ശാരീരിക പ്രശ്നങ്ങള്‍ എല്ലാം സ്ട്രോക്ക് റിസ്ക് ഉയര്‍ത്തും.

ചില കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ച് മുന്നോട്ട് പോകുന്നതിലൂടെ തണുപ്പുകാലത്തെ ഈ സ്ട്രോക്ക് സാധ്യതയെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. ഇതിലൊന്ന് പതിവായ വ്യായാമം ആണ്. ധാരാളം പേര്‍ തണുപ്പുകാലത്ത് വ്യായാമം ചെയ്യാൻ മടി കാണിക്കാറുണ്ട്. എന്നാലിത് ശരിയല്ല. പ്രത്യേകിച്ച് ബിപിയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമെല്ലാം ഉള്ളവര്‍. 

തങ്ങളുടെ ആരോഗ്യസ്ഥിതിക്കും പ്രായത്തിനും യോജിക്കും വിധത്തിലുള്ള വ്യായാമം പതിവായി ചെയ്യാൻ ശ്രമിക്കുക. ഇതില്‍ ഡോക്ടറുടെ നിര്‍ദേശം കൂടി തേടിയിട്ടുണ്ടെങ്കില്‍ കൂടുതല്‍ നല്ലതാണ്. 

തണുപ്പുകാലമാകുമ്പോള്‍ പലരും കലോറിയും ഫാറ്റും കൂടുതലുള്ള ഭക്ഷണങ്ങള്‍, വറുത്തത്- എണ്ണയില്‍ പൊരിച്ചത്, സോഡിയം കൂടുതലുള്ള പാക്കറ്റ് ഫുഡ്സ് എന്നിങ്ങനെ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ പലതിലേക്കും തിരിയാറുണ്ട്. പച്ചക്കറികളും പഴങ്ങളുമെല്ലാം കഴിക്കുന്നത് കുറവുമായിരിക്കും. ഈ അനാരോഗ്യകരമായ ഭക്ഷണരീതിയും നന്നല്ല. പ്രത്യേകിച്ച് ബിപിയുള്ളവര്‍ ഇത് വളരെയധികം ശ്രദ്ധിക്കണം.

തണുപ്പുകാലത്ത് ദാഹം തോന്നുന്നത് കുറവായിരിക്കുമെന്നതിനാല്‍ പലരും വെള്ളം കുടിക്കുന്നതും കുറയാറുണ്ട്. ഇതും അപകടം തന്നെയാണ്. കാരണം വെള്ളം കുറയുമ്പോള്‍ അത് നിര്‍ജലീകരണം എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. നിര്‍ജലീകരണം ആകട്ടെ രക്തം കട്ട പിടിക്കുന്നതിലേക്ക് സാധ്യത ഒരുക്കുന്നു. ഇതും സ്ട്രോക്കിലേക്ക് തന്നെയാണ് സാധ്യത വര്‍ധിപ്പിക്കുന്നത്. 

ഇക്കാര്യങ്ങള്‍ക്കൊപ്പം സ്ട്രെസ്, ഉത്കണ്ഠ (ആംഗ്സൈറ്റി), വിഷാദം (ഡിപ്രഷൻ) തുടങ്ങിയ മാനസികാരോഗ്യപ്രശ്നങ്ങളെ പറ്റിയും ശ്രദ്ധ വേണം. കാരണം ഇവയും ഹൃദയത്തെ പ്രതികൂലമായി ബാധിക്കുകയും സ്ട്രോക്ക് സാധ്യത വര്‍ധിക്കുകയും ചെയ്യാം. 

Also Read:- പതിവായി ഉറക്കം കുറയുന്നത് ക്യാൻസറിന് സാധ്യതയൊരുക്കുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം