പ്രമേഹം എന്ന നിശബ്ദ കൊലയാളി; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

By Dr Lalitha AppukuttanFirst Published Nov 14, 2019, 10:48 AM IST
Highlights

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. ഇതിന്റെ കാരണം, ശരീരത്തിന് ആവശ്യത്തിനുള്ള ഇൻസുലിൻ ഉൽപാദിപ്പിക്കാനാവാതെ വരുന്നതാണ്.

കുട്ടികളിലെ പ്രമേഹം ഈ അടുത്തകാലത്തായി ആശങ്കാജനകമായി ഉയരുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നവംബർ മാസത്തിൽ 14ാം തീയതി ലോക പ്രമേ​ഹ ദിനം ആചരിക്കുകയാണല്ലോ.ഈ സന്ദർഭത്തിൽ ഈ വിഷയത്തെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് ആവശ്യം തന്നെയാണ്. പ്രധാനമായി പ്രമേഹത്തെ അഞ്ചായി തരം തിരിക്കാം. 

1. neonatal diabetes
2. LAD - latent autoimmune diabetes
3. mody - maturity onset diabetes of the young
4. type 2 diabetes
5. type 3 diabetes alzheimer's disease

1. neonatal diabetes...

ജനിക്കുമ്പോൾ തന്നെ പാൻക്രിയാസിൽ ഇൻസുലിൻ ഉദ്പാദിപ്പിക്കുന്ന betacells ഉണ്ടാവുകയില്ല. ഈ കുട്ടികളിൽ ഇൻസുലിൻ ചികിത്സ കൊണ്ട് മാത്രമേ അവർക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ.

2.  LAD - latent autoimmune diabetes...

ഇവിടെ ഇൻസുലിൻ ഉദ്പാദനവും അതിന്റെ പ്രവണതയും മന്ദീഭവിപ്പിക്കുന്ന ചില autoimmune antibodies ന്റെ പ്രവർത്തനമാണ് കാരണം. സാധാരണ അഞ്ച് വയസ് കഴിഞ്ഞ കുട്ടികൾ തൊട്ട് 15 വയസുവരെ LAD വിഭാ​ഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഈ വിഭാ​ഗത്തെ 1.5 diabetes എന്ന് വിളിച്ച് വരുന്നു. ഇവിടെ ചികിത്സാരീതി type 1 പോലെ ഇൻസുലിൻ ജീവിതവസാനം വരെ എടുക്കേണ്ട ആവശ്യമില്ല. ചിട്ടയായ ഭക്ഷണക്രമവും, ജീവിത ശെെലിയും വ്യായാമമുറകളും കൊണ്ട് പൂർണമായും മാറ്റാവുന്ന അസുഖമാണ് LAD.

3. mody ( maturity onset diabetes of the young)...

LADന്റെ തന്നെ ലക്ഷണങ്ങളായ അമിതദാഹം, വിശപ്പ്, ശരീരം മെലിയൽ, അമിത ക്ഷീണം എന്നിവയുണ്ടാകാം. ഇവിടെയും autoimmune antibodies ഇൻസുലിൻ ഉദ്പാദനത്തെയും അതിന്റെ പ്രവർത്തനത്തെയും തടസപ്പെടുന്നു എന്നതാണ് കാരണം. 

4. type 2 diabetes...

30 വയസിന് മുകളിലുള്ളവർക്ക് പ്രമേഹം പിടിപെട്ടാൽ അത് type 2 dm ആയിരിക്കും. ഇവിടെയും ലക്ഷണങ്ങൾ പഴയത് പോലെ തന്നെ. എന്നാൽ, ചികിത്സ ​ഗുളികകളും ഇൻസുലിനുമായി തുടങ്ങി. ശരിയായ ഭക്ഷണക്രമവും വ്യായാമമില്ലായ്കളും ജീവിതശെെലിയും പിന്തുടർന്നില്ലെങ്കിൽ ഇൻസുലിന്റെ അളവ് ക്രമേണ കൂടുകയും, ​ഗുളികകളുടെ എണ്ണം കൂട്ടുകയുമല്ലാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയില്ല. ഭാവിയിൽ diabetes എന്ന നിശബ്ദ കൊലയാളി ആന്തരിക അവയവങ്ങളായ വൃക്ക, രക്തക്കുഴലുകൾ, ഞരമ്പുകൾ, കണ്ണ് എന്നിവയെ പൂർണമായി നശിപ്പിച്ച് കളയുന്നു. പരിതാപകരമായ അവസ്ഥയിലേക്ക് വഴുതി വീഴാം. 

ഭക്ഷണക്രമീകരണം...

പ്രഭാതഭക്ഷണം...

പ്രധാനമായി അന്നജം മൂന്ന് നേരവും നന്നായി കുറച്ച് കൊണ്ട് പ്രാതൽ. കലോറിയില്ലാത്ത പഴവർ​ഗം മാത്രം ആയി കഴിക്കുക. അല്ലെങ്കിൽ 2 നാടൻ മുട്ട - viggin coconut oil ഉപയോ​ഗിച്ച് കഴിച്ചാൽ മതി. 

ഉച്ചഭക്ഷണം...

മീൻ + വളരെ കുറച്ച് ചോറ് ( 1/2 കപ്പ്) + കൂടുതൽ സാലഡുകൾ - virgin coconut oil ഉപയോ​ഗിച്ച് കഴിക്കാം.പയർവർ​ഗങ്ങ‌ൾ ധാരാളം കഴിക്കാം. 

വെെകിട്ട്....

വെെകിട്ട് 4 മണിക്ക് ഒരു പിടി  - നട്സ് വർ​ഗങ്ങൾ( ബദാം, വാൾനട്സ് പിസ്ത, കശുവണ്ടി എന്നിവ കഴിക്കാം).

രാത്രി ഭക്ഷണം...

ഏഴ് മണിക്ക് മുൻപ് സാലഡ് + റാ​ഗി ഭക്ഷണം അല്ലെങ്കിൽ ഓട്സ് അല്ലെങ്കിൽ millets full meal കഞ്ഞിയാവാം. കൂടെ, പയർ മുളപ്പിച്ചത് കടുക് വറുത്ത് കഴിക്കാവുന്നതാണ്. ദിവസവും വ്യായാമം ശീലമാക്കണം. യോ​ഗ ശീലമാക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.  ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കുന്ന  LAD, mody, type 2 diabeties രോ​ഗികൾ ഇഞ്ചക്ഷൻ മാറ്റാൻ സമീപിക്കാവുന്നതാണ്. എന്റെ നമ്പർ 9387812172.

  ടെെപ്പ് 3....

 തലച്ചോറിലെ neurons insulinന്  പ്രതികരിക്കാതിരിക്കുന്ന അവസ്ഥയാണിത്. 

ലക്ഷണങ്ങൾ...

1. ഓർമ്മക്കുറവ്
2. സാധാരണ ചെയ്യുന്ന ജോലികൾ മറന്ന് പോവുക.
3.തീരുമാനം എടുക്കാൻ പറ്റാതെയാവുക.
4. പെട്ടെന്ന് വ്യക്തിത്വത്തിൽ മാറ്റം ഉണ്ടാവുക. 

 കടപ്പാട്:
ഡോ. ലളിത അപ്പുക്കുട്ടൻ,
നാച്ചുറോപ്പതി വിഭാഗം മേധാവി,
നിംസ് മെഡിസിറ്റി.


 

click me!