സ്ട്രോക്ക് അഥവാ പക്ഷാഘാതം; ഈ ലക്ഷണങ്ങളെ നിസാരമായി കാണേണ്ട...

Published : Feb 19, 2024, 12:45 PM IST
സ്ട്രോക്ക് അഥവാ പക്ഷാഘാതം; ഈ ലക്ഷണങ്ങളെ നിസാരമായി കാണേണ്ട...

Synopsis

അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് ഉള്ളവരിലും, ഹൃദ്രോഗമുള്ളവരിസും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടും. സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നതാണ് ചികിത്സ വൈകാന്‍ കാരണമാകുന്നത്.   

തലച്ചോറിലേയ്ക്ക് പോകുന്ന രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള സാധ്യതയെ കൂട്ടും. 

അതുപോലെ തന്നെ അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് ഉള്ളവരിലും, ഹൃദ്രോഗമുള്ളവരിസും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടും. സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നതാണ് ചികിത്സ വൈകാന്‍ കാരണമാകുന്നത്. 

സ്ട്രോക്കിന്‍റെ ചില പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

അപ്രതീക്ഷിതമായി സംസാരശേഷി നഷ്ടമാകുന്നത്, വാക്കുകൾ ഉച്ചരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ സ്ട്രോക്കിന്‍റെ ഒരു പ്രധാന ലക്ഷണമാണ്.  മരവിപ്പ്, പെട്ടെന്നുണ്ടാകുന്ന തളർച്ച, പ്രത്യേകിച്ച് ശരീരത്തിന്‍റെ ഒരു വശത്ത് മാത്രമായി പെട്ടെന്നുണ്ടാകുന്ന ബലക്ഷയം തുടങ്ങിയവയും സ്ട്രോക്കിന്‍റെ സൂചനയാകാം. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാകാതിരിക്കുക, മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോവുക, നടക്കുമ്പോൾ ബാലൻസ് തെറ്റുക, പെട്ടെന്ന് മറവി ഉണ്ടാകുക, കാഴ്ചയോ കേൾവിയോ നഷ്ടമാകുക, കഠിനമായ തലവേദനതുടങ്ങിയ ലക്ഷണങ്ങള്‍ ചിലപ്പോള്‍ സ്ടോക്കിന്‍റെയാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം; തിരിച്ചറിയാം ഈ ലക്ഷണങ്ങളും കാരണങ്ങളും...

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

Health Tips : അമിതമായ മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ? ഈ മൂന്ന് പോഷകങ്ങളുടെ കുറവ് കൊണ്ടാകാം
ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ