ഷോപ്പിംഗ് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മറവിരോഗം നേരത്തെ മനസിലാക്കാം...

Published : May 09, 2023, 07:37 PM ISTUpdated : May 09, 2023, 07:39 PM IST
ഷോപ്പിംഗ് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മറവിരോഗം നേരത്തെ മനസിലാക്കാം...

Synopsis

പണം, എണ്ണം, അക്കങ്ങള്‍ എന്നിങ്ങനെയുള്ള ഭാഗങ്ങളില്‍ ദുര്‍ബലമാകുന്നതാണ് മറവിരോഗത്തിന്‍റെ പ്രധാനയൊരു ലക്ഷണം. അതിനാലാണ് ഷോപ്പിംഗ് എന്ന സാഹചര്യം ഉദാഹരണമായി എടുക്കുന്നത്. 

മറവിരോഗം അഥവാ അല്‍ഷിമേഴ്സ്- അതല്ലെങ്കില്‍ ഡിമെൻഷ്യയെ കുറിച്ചെല്ലാം ഇന്ന് മിക്കവരും കേട്ടിരിക്കും. മറവിരോഗം പ്രായമായവരെയാണ് അധികസന്ദര്‍ഭങ്ങളിലും പിടികൂടാറ്. എന്നാല്‍ ചുരുക്കം കേസുകളില്‍ ചെറുപ്പക്കാരും ഇതിന് ഇരകളായി വരാറുണ്ട്. 

പലപ്പോഴും മറവിരോഗം ഏറെ മുന്നോട്ട് പോയതിന് ശേഷം മാത്രമാണ് രോഗിയുടെ ചുറ്റുമുള്ളവര്‍ മനസിലാക്കാറ്. ഇത് രോഗിക്കും ഇവര്‍ക്ക് തന്നെയും വലിയ പ്രയാസങ്ങളും നഷ്ടങ്ങളുമെല്ലാം സൃഷ്ടിക്കുന്നതിന് കാരണമാകാറുണ്ട്.

പ്രായാധിക്യം മൂലമുള്ള മറവിരോഗത്തെ പ്രതിരോധിക്കാൻ കഴിയില്ലെന്നിരിക്കെ രോഗം സമയത്തിന് മനസിലാക്കിയിട്ട് എന്താണ് മെച്ചമെന്ന് ചിന്തിക്കരുത്. പല അപകടങ്ങളും ഒഴിവാക്കാനും, പല നഷ്ടങ്ങളിലേക്ക് നാം വീഴാതിരിക്കാനുമെല്ലാം ഈ തിരിച്ചറിയല്‍ ഉപകരിക്കാം.

ഇത്തരത്തില്‍ മറവിരോഗത്തെ നേരത്തെ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന ചില സൂചനകളെ കുറിച്ചാണ് പങ്കുവയ്ക്കാനുള്ളത്. പ്രധാനമായും പണമിടപാടുമായി ബന്ധപ്പെട്ടാണ് ഈ ലക്ഷണങ്ങള്‍ കാണുക.

ഉദാഹരണത്തിന് ഷോപ്പിംഗിന് പോകുകയാണെന്ന് കരുതുക. കയ്യില്‍ എത്ര പണമുണ്ട്, അല്ലെങ്കില്‍ അക്കൗണ്ടില്‍ എത്ര പണമുണ്ട്, ഇതില്‍ എത്ര ചെലവാക്കാം തുടങ്ങി ബില്ല് പേ ചെയ്ത ശേഷം ബാക്കി ലഭിക്കുന്ന പണം എണ്ണിത്തിട്ടപ്പെടുത്തി കണക്ക് കൃത്യമാക്കാൻ പോലും സാധിക്കാതെ വരുന്ന അവസ്ഥ. ഇത് നിങ്ങളില്‍ പുതിയൊരു സ്വഭാവമായി വരുന്നുവെങ്കില്‍ അത് മറവിരോഗത്തിലേക്കുള്ള സൂചനയാകാം.

അതുപോലെ തന്നെ ഷോപ്പിംഗ് ചെയ്യുമ്പോള്‍ എന്തെല്ലാമാണ് ആവശ്യങ്ങളെന്ന് നാം നേരത്തെ കരുതുമല്ലോ. എന്നാല്‍ അതിന് വിരുദ്ധമായി പലതും ഷോപ്പ് ചെയ്യുക, ആവശ്യമില്ലാത്തും വാങ്ങിക്കൂട്ടുക, നേരത്തെ വാങ്ങിയ ഉത്പന്നങ്ങള്‍ തന്നെ വീണ്ടും വാങ്ങിക്കുക- ഇവയെല്ലാം ഭാവിയില്‍ മറവിരോഗം പിടിപെട്ടേക്കാമെന്നതിന്‍റെ സൂചനകളായി വരാം. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ സന്ദര്‍ഭങ്ങളും മറവിരോഗ ലക്ഷണമാണെന്ന് ധരിക്കരുത്. ഇവ ചില നിരീക്ഷണങ്ങള്‍- നിഗമനങ്ങള്‍ മാത്രമാണെന്ന് മനസിലാക്കുക.

പണം, എണ്ണം, അക്കങ്ങള്‍ എന്നിങ്ങനെയുള്ള ഭാഗങ്ങളില്‍ ദുര്‍ബലമാകുന്നതാണ് മറവിരോഗത്തിന്‍റെ പ്രധാനയൊരു ലക്ഷണം. അതിനാലാണ് ഷോപ്പിംഗ് എന്ന സാഹചര്യം ഉദാഹരണമായി എടുക്കുന്നത്. 

മൂഡ് സ്വിംഗ്സ്, കാര്യങ്ങളില്‍ ഫോക്കസ് കിട്ടാത്ത അവസ്ഥ, വിഷയങ്ങളെയോ വ്യക്തികളെയോ ജഡ്‍ജ്മെന്‍റ് - വിലയിരുത്തല്‍ ചെയ്യാൻ കഴിയാത്ത അവസ്ഥ എന്നിങ്ങനെ തലച്ചോറിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും മറവിരോഗത്തിന്‍റെ തുടക്കത്തില്‍ ദുര്‍ബലതകള്‍ നേരിടാം. 

Also Read:- ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തിരിക്കുന്നോ? ഇതൊന്ന് കുടിച്ചുനോക്കൂ, അറിയാം മാറ്റം...

 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ