എന്താണ് ഡിമെന്‍ഷ്യ? തിരിച്ചറിയാം ഈ ലക്ഷണങ്ങളെ...

Published : Jul 17, 2024, 06:25 PM IST
എന്താണ് ഡിമെന്‍ഷ്യ? തിരിച്ചറിയാം ഈ ലക്ഷണങ്ങളെ...

Synopsis

ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ. 

'ഡിമെൻഷ്യ' അഥവാ മറവിരോഗത്തെ കുറിച്ച് നിങ്ങളില്‍ പലരും കേട്ടിരിക്കും.  തലച്ചോറിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗാവസ്ഥയാണിത്. ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ. പ്രായമായവരെയാണ് പൊതുവേ ഡിമെൻഷ്യ ബാധിക്കുന്നത്. 

ഡിമെൻഷ്യയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍...

ഓർമ്മക്കുറവ് അഥവാ ഓര്‍മ്മ നഷ്ടപ്പെടുക, ചിന്തയിലെ ബുദ്ധിമുട്ടുകൾ,  പരസ്പരം ബന്ധമില്ലാതെ കാര്യങ്ങള്‍ പറയുക, സ്ഥലകാലബോധം ഇല്ലാതെ പെരുമാറുക, ഒന്നും  ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങൾ, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പരിചിതമായ പരിസരങ്ങൾ മറന്നുപോവുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകൾ മറക്കുക,  പഴയ ഓർമകൾ മായുക, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ, വയലന്‍റായി പെരുമാറല്‍, ഉറക്കം കുറയുക തുടങ്ങിയ ലക്ഷണങ്ങൾ ഡിമെൻഷ്യ ബാധിതരിൽ കാണപ്പെടാം.  

പല തരത്തിലുള്ള ഡിമെന്‍ഷ്യകളുണ്ട്. വാസ്‌കുലര്‍ ഡിമെന്‍ഷ്യ, ലെവി ബോഡി ഡിമെന്‍ഷ്യ, ഫ്രോണ്ടോ-ടെമ്പറല്‍ ഡിമെന്‍ഷ്യ, മിക്സഡ് ഡിമെന്‍ഷ്യ തുടങ്ങിയവ അതില്‍പ്പെടുന്നു. ഓരോ രോഗമനുസരിച്ച് ലക്ഷണങ്ങളില്‍ മാറ്റം വരാം.  രോഗതീവ്രതയ്ക്കു കാരണമാകുന്ന ഘടകങ്ങളെ നിയന്ത്രിക്കുന്നതിനു പുറമെ ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിലൂടെ ഡിമന്‍ഷ്യയുടെ അപകട സാദ്ധ്യതയെ കുറയ്ക്കാം. മദ്യ വര്‍ജ്ജനം, കൂടുതല്‍ സാമൂഹിക ഇടപെടലുകള്‍, ആശയവിനിമയം കൂട്ടുക, ആരോഗ്യകരമായ ഭക്ഷണ ശീലം, വ്യായാമം തുടങ്ങിയവയൊക്കെ  രോഗ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: പ്രമേഹ രോഗികള്‍ക്ക് ചോറിന് പകരം കഴിക്കാം ഈ ഭക്ഷണങ്ങള്‍

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ