തൈറോയ്ഡ് ക്യാൻസർ ; ലക്ഷണങ്ങൾ അറിയാം

Published : Mar 02, 2024, 08:52 PM IST
തൈറോയ്ഡ് ക്യാൻസർ ; ലക്ഷണങ്ങൾ അറിയാം

Synopsis

തൈറോയ്ഡ് ഗ്രന്ഥിയില്‍ കോശങ്ങള്‍ വളരുന്നതുമൂലമാണ് കാന്‍സര്‍ വരുന്നത്. ചിലര്‍ക്ക് കഴുത്തില്‍ വലിയ ഗോയ്റ്റര്‍ കാണാം. ഇത് കാന്‍സറിന്റെ സാധ്യത കൂട്ടുന്നു. പാരമ്പര്യമായി തൈറോയ്ഡ് രോഗം ഉള്ളതും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു.  

തൈറോയ്ഡ് രോഗം പോലെ തന്നെ തൈറോയ്ഡ് കാൻസറും (thyroid cancer) ചുരുക്കം ചില ആളുകളിൽ കണ്ട് വരുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ ടിഷ്യൂകളിൽ മാരകമായ (കാൻസർ) കോശങ്ങൾ രൂപപ്പെടുന്ന ഒരു രോഗമാണ് തൈറോയ്ഡ് ക്യാൻസർ. തൈറോയ്ഡ് ഗ്രന്ഥിയിൽ കോശങ്ങൾ വളരുന്നതുമൂലമാണ് കാൻസർ വരുന്നത്.

ചിലർക്ക് കഴുത്തിൽ വലിയ ഗോയ്റ്റർ കാണാം. ഇത് കാൻസറിന്റെ സാധ്യത കൂട്ടുന്നു. പാരമ്പര്യമായി തൈറോയ്ഡ് രോഗം ഉള്ളതും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. തെെറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കം, അയഡിൻ അളവ് കുറയുന്നത്, അമിതവണ്ണം, റേഡിയേഷൻ ഏൽക്കുന്നത് എല്ലാം തൈറോയ്ഡ് കാൻസർ വരുന്നതിന് കാരണമാണ്.

പല തരത്തിലുള്ള തൈറോയ്ഡ് കാൻസർ നിലവിലുണ്ട്. മിക്ക ഇനങ്ങളും സാവധാനത്തിൽ വളരുന്നു. ഒട്ടുമിക്ക തൈറോയ്ഡ് ക്യാൻസറുകളും ചികിത്സയിലൂടെ ഭേദമാക്കാവുന്നതാണ്. പൊതുവിൽ 4 തരം തൈറോയ്ഡ് കാൻസറാണ് ഉള്ളത്. പാപില്ലാരി, ഫോളികുലർ, മെഡുല്ലാരി, അനപ്ലാസ്റ്റിക് എന്നിവയാണ് അവ.

പാപില്ലാരി കാൻസർ ആണ് കൂടുതൽ അളുകളിലും കണ്ട് വരുന്നത്. ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നവയാണ് ഇത്. 15 ശതമാനം ആളുകളിൽ ഫോളികുലർ കാൻസർ കണ്ടുവരുന്നു. തെെറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കം, അയഡിൻ അളവ് കുറയുന്നത്, അമിതവണ്ണം, റേഡിയേഷൻ ഏൽക്കുന്നത് എന്നിവ തൈറോയ്ഡ് കാൻസർ ഉണ്ടാകുന്നതിന് കാരണമാകുന്നു. തൈറോയ്ഡ് കാൻസർ പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. 

‌ലക്ഷണങ്ങൾ അറിയാം...

കഴുത്തിലെ മുഴ അല്ലെങ്കിൽ വീക്കം
ശബ്ദത്തിലെ മാറ്റങ്ങൾ
വിഴുങ്ങാനോ ശ്വസിക്കാനോ ബുദ്ധിമുട്ട്
സ്ഥിരമായ ചുമ
തൊണ്ട അല്ലെങ്കിൽ കഴുത്ത് വേദന.

പെെനാപ്പിൾ പ്രിയരാണോ നിങ്ങൾ ? ഇക്കാര്യങ്ങൾ അറി‍ഞ്ഞിരിക്കൂ


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രോട്ടീൻ ഡയറ്റ് എടുക്കുന്നുണ്ടോ? ഈ മൂന്ന് അബദ്ധങ്ങൾ ഒഴിവാക്കണം
വൃക്ക തകരാർ : ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത നാല് ലക്ഷണങ്ങൾ