മുടികൊഴിച്ചിൽ തടയാൻ ഇതാ ചില ഈസി ടിപ്സ്

Published : Oct 26, 2023, 03:18 PM ISTUpdated : Oct 26, 2023, 03:22 PM IST
മുടികൊഴിച്ചിൽ തടയാൻ ഇതാ ചില ഈസി ടിപ്സ്

Synopsis

ഭക്ഷണത്തിലെ പ്രോട്ടീന്റെ അളവ് മുടി എത്ര വേഗത്തിൽ വളരുന്നു എന്നതിനെ കാര്യമായി സ്വാധീനിക്കുന്നു. ബീൻസ്, പയർവർഗ്ഗങ്ങൾ, മുട്ട, മറ്റ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.  

മുടികൊഴിച്ചിൽ എന്നത് ലോകമെമ്പാടുമുള്ള ഒരു സാധാരണ പ്രശ്നമാണ്. ഹോർമോൺ വ്യാതിയാനം, താരൻ, സ്ട്രെസ്, മോശം ഭക്ഷണക്രമം ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം. മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് ജീവിതശെെലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം...

ഒന്ന്...

ഭക്ഷണത്തിലെ പ്രോട്ടീന്റെ അളവ് മുടി എത്ര വേഗത്തിൽ വളരുന്നു എന്നതിനെ കാര്യമായി സ്വാധീനിക്കുന്നു. ബീൻസ്, പയർവർഗ്ഗങ്ങൾ, മുട്ട, മറ്റ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.

രണ്ട്...

ഇടയ്ക്കിടെ മുടി കഴുകുന്നത് മുടിയുടെ സ്വാഭാവിക ഘടനയെയും തിളക്കത്തെയും ബാധിക്കാം. ഇടയ്ക്കിടെ മുടി കഴുകുന്നത് വരണ്ടതും നരച്ചതുമായ മുടിക്ക് കാരണമാകും. 

മൂന്ന്...

പതിവായി തല മസാജ് ചെയ്യുന്നത് രക്തചംക്രമണം ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മുടികൊഴിച്ചിൽ തടയാനുള്ള ഏറ്റവും മികച്ചതും എളുപ്പമുള്ളതുമായ മാർഗ്ഗമാണിത്. മുടിയുടെ വളർച്ച വർദ്ധിപ്പിക്കുന്നതിന് പുറമേ, ഇത് മുടിയുടെ ആരോഗ്യം നിലനിർത്തുകയും സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

നാല്...

മുടിയിൽ കെമിക്കലുകൾ ഉപയോഗിക്കുന്നത് മുടിയുടെ ആരോ​ഗ്യത്തെ ബാധിക്കാം. മുടി സംരക്ഷണ ഉൽപ്പന്നങ്ങളായ ഷാംപൂ, കണ്ടീഷണർ, മറ്റ് സ്‌റ്റൈലിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഉപയോഗിച്ച് ദോഷകരമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് മുടികൊഴിച്ചിൽ വലിയ പ്രശ്‌നത്തിലേക്ക് നയിച്ചേക്കാം. 

അഞ്ച്...

മുടിയുടെ സ്വാഭാവം അനുസരിച്ച് ചീർപ്പ് തിരഞ്ഞെടുക്കുന്നതായിരിക്കും എപ്പോഴും ഗുണം ചെയ്യുന്നത്. പ്ലാസ്റ്റിക്കിന് പകരം തടി കൊണ്ടുള്ള ചീർപ്പ് ഉപയോഗിക്കുന്നത് മുടിയുടെ പോഷണത്തിന് സഹായിക്കുന്നു. തലയോട്ടിയിൽ അമിതമായി എണ്ണ നിൽക്കുന്നത് തടയുന്നു.  

പ്രാതലിൽ ഫെെബർ അടങ്ങിയ ഈ ഭക്ഷണങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തണം, കാരണം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശരീരഭാരം കുറയ്ക്കുന്നതിന് നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ
അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ; പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാം