പ്രാതലിന് തയ്യാറാക്കാം ഈസി ഓട്സ് ദോശ ; റെസിപ്പി

Published : Dec 26, 2023, 02:43 PM IST
പ്രാതലിന് തയ്യാറാക്കാം ഈസി ഓട്സ് ദോശ ; റെസിപ്പി

Synopsis

ഓട്സ് പ്രാതലിൽ ഉൾപ്പെടുത്തുന്നത് ദിവസം മുഴുവൻ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തുക ചെയ്യുന്നു. അവയിൽ ബീറ്റാ ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. ഓട്സിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ വിശപ്പ് കുറയ്ക്കുന്നു. 

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണല്ലോ പ്രാതൽ. പ്രാതലിന് എപ്പോഴും പോഷക​ഗുണമുള്ള ഭക്ഷണം തന്നെ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ പറയുന്നു. ഇനി മുതൽ പ്രഭാതഭക്ഷണത്തിന് ഓട്സ് കൊണ്ടുള്ള വിഭവങ്ങൾ ഉൾപ്പെടുത്താൻ മറക്കരുത്. 

ഓട്സ് പ്രാതലിൽ ഉൾപ്പെടുത്തുന്നത് ദിവസം മുഴുവൻ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തുക ചെയ്യുന്നു. അവയിൽ ബീറ്റാ ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. ഓട്സിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ വിശപ്പ് കുറയ്ക്കുന്നു. ഓട്‌സിലെ ലയിക്കുന്ന നാരുകൾ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിനും മൊത്തത്തിലുള്ള ഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

ബ്രേക്ക്ഫാസ്റ്റിന് ഓട്സ് കൊണ്ടുള്ള കിടിലൻ ദോശ തയ്യാറാക്കിയാലോ?...

വേണ്ട ചേരുവകൾ....

ഗോതമ്പുമാവ്           1 കപ്പ് 
ഓട്സ്                              1/2 കപ്പ്‌
തേങ്ങ                      1/2 കപ്പ്‌
ഉള്ളി                         1/2 കപ്പ്‌
പച്ചമുളക്                  2 എണ്ണം
ഉപ്പ്                       ആവശ്യത്തിന്
കറിവേപ്പില       ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം  ഗോതമ്പു മാവും ഓട്സും ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് നല്ല പോലെ മിക്സ് ചെയ്തെടുക്കുക.  10 മിനുട്ട് വച്ച ശേഷം മിക്സിയുടെ ബ്ലെൻഡറിൽ തേങ്ങയും ഉള്ളിയും പച്ചമുളകും കുറച്ചു കറിവേപ്പിലയും ചേർത്തു ചതച്ചെടുക്കുക. ശേഷം ഈ മിക്സിനെ കലക്കി വച്ച മാവിലേക്കു ചേർത്തു കൊടുക്കുക. ചൂടായ ദോശക്കല്ലിൽ മാവൊഴിക്കുക. ഓട്സ് ദോശ തയ്യാർ...

മുടി തഴച്ച് വളരാൻ പരീക്ഷിക്കാം തെെര് കൊണ്ടുള്ള ഹെയർ പാക്കുകൾ

 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ