ഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ രാത്രിയിൽ കഴിക്കാം ഈ ഭക്ഷണങ്ങൾ

Published : Nov 05, 2023, 09:10 PM IST
ഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ രാത്രിയിൽ കഴിക്കാം ഈ ഭക്ഷണങ്ങൾ

Synopsis

തൈര് ഒരു മികച്ച കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണമാണ്. തൈരിൽ ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് ബിഎംഐ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് ദഹനവ്യവസ്ഥയെ നിയന്ത്രിക്കുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്ന. അങ്ങനെ ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ സുഗമമാക്കുന്നു.  

ഉറക്കത്തിന് മുമ്പ് ശരിയായ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. കലോറി കുറഞ്ഞതും ഉറക്ക രീതിയെ തടസ്സപ്പെടുത്താത്തതുമായ ലഘുഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക എന്നതാണ് പ്രധാനം. ഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർ രാത്രിയിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ...

തെെര്...

തൈര് ഒരു മികച്ച കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണമാണ്. തൈരിൽ ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് ബിഎംഐ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് ദഹനവ്യവസ്ഥയെ നിയന്ത്രിക്കുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്ന. അങ്ങനെ ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ സുഗമമാക്കുന്നു.

ബദാം...

ബദാം ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും ഉറവിടമാണ്. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന മഗ്നീഷ്യം എന്ന ധാതുവും അവയിൽ അടങ്ങിയിട്ടുണ്ട്.

തക്കാളി...

തക്കാളിയിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ ഭാരം കുറയ്ക്കാൻ സഹായകമാണ്. ഉറക്കം മെച്ചപ്പെടുത്തുന്ന ഗുണങ്ങളുള്ള ലൈക്കോപീൻ എന്ന ആന്റിഓക്‌സിഡന്റും അവയിൽ അടങ്ങിയിട്ടുണ്ട്. 

കിവിപ്പഴം...

വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ കലോറി കുറഞ്ഞ പഴമാണ് കിവി. ഉറക്ക രീതികളെ നിയന്ത്രിക്കാൻ സഹായിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററായ സെറോടോണിൻ അടങ്ങിയിരിക്കുന്ന ചുരുക്കം ചില പഴങ്ങളിൽ ഒന്നാണിത്. കിടക്കുന്നതിന് മുമ്പ് കിവി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

വേവിച്ച മുട്ട...

ഉയർന്ന പ്രോട്ടീനും കുറഞ്ഞ കലോറിയുമുള്ള ഭക്ഷണണാണ് വേവിച്ച മുട്ട. തലച്ചോറിന്റെ ആരോഗ്യത്തിന് അവശ്യമായ പോഷകമായ കോളിൻ ഇതിൽ അടങ്ങിയിരിക്കുന്നു.

‌നഖങ്ങൾ പൊട്ടി പോകുന്നത് തടയാൻ ഇതാ അഞ്ച് പൊടിക്കെെകൾ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഏഴ് സൂപ്പർഫുഡുകൾ
ദിവസവും 30 മിനിറ്റ് നേരം വ്യായാമം ചെയ്താൽ മതിയാകും, ഈ ആരോ​ഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താം